ലസ്റ്ററില്‍ മെയ് 12 ന് ആഘോഷിക്കുന്ന നീണ്ടൂര്‍ പള്ളിയില്‍ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന കലാസന്ധ്യയുടെ സ്വാഗതഗാനം തയ്യാറാക്കിയിരിക്കുന്നത് അടൂടില്‍ നിന്നുള്ള റെജി, ബിനു സഹോദരങ്ങള്‍ ആണ്. ക്ലാസിക്കലും വെസ്റ്റേണും ഒത്തു ചേര്‍ത്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം ബിനുവിന്റെ സഹോദരന്‍ റെജി അടൂരാണ് നിര്‍വഹിച്ചിരിക്കുന്നത്.
തന്റെ സഹോദരന്റെ ഈനത്ത്തിനനുസരിച്ചു വരികള്‍ രചിച്ച ബിനു, നല്ലൊരു പാട്ട് കിട്ടിയതിന്റെ സന്തോഷത്തിലാണ്. സംഗീതം ഇവര്‍ രണ്ടുപേര്‍ക്കും ജന്മസിദ്ധമാണ്. ശാസ്ത്രീയ സംഗീത പഠനം വളരെ ചെറുപ്പത്തില്‍ ആരംഭിച്ച റെജി ഇപ്പോള്‍ സംഗീതം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അനവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ളവരാണ് ഈ സഹോദരങ്ങള്‍.
2011 ല്‍ പുറത്തിറങ്ങിയ പ്രൈസ് ആന്‍ഡ് വേര്ഷിപ്പ്, ദിവ്യവെളിച്ചം, ക്രൂശിലെ സ്നേഹം എന്നീ ഭക്തിഗാന ആല്‍ബങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നതും ഈ സഹോദരങ്ങളാണ്. മരക്കുരിശിലെറ്റി, ഇത്രമേല്‍ എന്നെ എന്നീ ഗാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളുടെ പട്ടികയില്‍ പെടുന്നു.
ചെങ്ങന്നൂര്‍ പാട്ടുപ്പെട്ടി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകന്‍ ഇഷാന്‍ ദേവ് ആണ്. മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ നിരവധി സിനിമാ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഇഷാന്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ആരംഭത്തില്‍ ഗ്രൂപ്പ് ലീഡര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നായകന്മാരുടെ ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിധത്തില്‍ പാടാനുള്ള കഴിവ് ഇഷാനെ വേറിട്ട വ്യക്തിത്വമാക്കുന്നു. ചടുലയാര്‍ന്ന ഗാനങ്ങളും കീര്‍ത്തനങ്ങളുമടക്കമുള്ള കടുകട്ടിയായ ക്ലാസിക്കല്‍ ഗാനങ്ങളും നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ ഇഷാന് കഴിവുണ്ട്. നിരവധി സിനിമാ സംവിധായകരുടെ കീഴില്‍ പാടിയിട്ടുള്ള ഇഷാന്‍ സംഗീത സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
വളരെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ സ്വാഗതഗാനം സ്വന്തം നാടിനെ ഓര്‍ക്കുവാനും ആസ്വദിക്കുവാനും അവസരം ഒരുക്കുമെന്നതില്‍ സംശയമില്ല. ലസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ആഘോഷിക്കുന്ന വി.മിഖായേല്‍ മാലാഖയുടെ ദര്‍ശന തിരുന്നാളിലെക്ക് എല്ലാ ഭക്തരെയും ക്ഷണിച്ചു കൊള്ളുന്നു. പള്ളിയുടെ വിലാസം: Mother of God Church, Green Great Road, Leicester, LE36NZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല