1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: സാല്‍ഫോര്‍ഡ്‌ രൂപതാ ചപ്ലയിനായി നിയമിതനായ ഫാ.തോമസ്‌ തൈക്കൂട്ടത്തിലിന് നാളെ മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കും. സാല്‍ഫോര്‍ഡ്‌ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും മാഞ്ചസ്റ്ററിലെ മലയാളികളും സംയുക്തമായി ചേര്‍ന്നാണ് പുതിയതായി നിയമിതനായ ഇടയനെ സ്വീകരിക്കുക.

മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തിലാണ് സ്വീകരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം ആറിന് ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. ഫാ.മാത്യു ചൂരപ്പോയ്കയില്‍, ഫാ.തോമസ്‌ തൈക്കൂട്ടം തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. തുടര്‍ന്നു പാരിഷ് ഹാളില്‍ സ്വീകരണ പരിപാടികള്‍ക്ക്‌ തുടക്കമാകും.

വിവിധ ഇടവകകളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കും. സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. വിലാസം: St. Joseph Church, Portland Crescent, Longsight, Manchester, M130BU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.