സാബു ചുണ്ടക്കാട്ടില്‍
ബ്രിസ്റ്റോള്‍: യൂറോപ്യന്‍ ക്ലാനായ യാക്കോബായ മക്കളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ക്ലാനായ സംഗമത്തിന്റെ മൂന്നാം തിരുന്നാളിനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്നലെ ഹീത്രു എയര്‍പോര്‍ട്ടില്‍ എത്തി ചേര്‍ന്ന വലിയ മെത്രാപ്പൊലിത്ത ആര്‍ച്ച് ബിഷപ്പ് മോര്‍ കുരിയാക്കോസ് ബെവറിയോസിനെ ജനറല്‍ കണ്‍വീനര്‍ ജേക്കബ് സ്റ്റീഫന്‍ ളാഹയിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക സ്വീകരണം നല്‍കി. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ മറ്റൊരു മഹാ കൂട്ടായ്മയ്ക്കായി ബ്രിസ്റ്റോള്‍ ഒരുങ്ങിക്കഴിഞ്ഞു. യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പുതിയ ചരിത്രം രചിച്ച് ബ്രിസ്റ്റോളില്‍ നിന്നും ആരംഭിച്ച് ബ്രിട്ടനിലെ വിവിധ ഇടവകകളിലൂടെ ചുറ്റി സഞ്ചരിച്ചു പായ്ക്കപ്പല്‍ പ്രയാണം ഇന്ന് സംഗമ വേദിയായ ക്ലാനായ തൊമ്മന്‍ നഗറില്‍ എത്തിച്ചേരും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ത്രുസിപ്പിക്കുന്ന വാദ്യഘോഷങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും പരിപാടിയുടെ ഭാഗമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല