ലോകത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ബ്രിട്ടണ് അഞ്ചാം സ്ഥാനം. ലോകത്താകെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്ന പണത്തിന്റെ ഏഴു ശതമാനം ബ്രിട്ടന്‍െ പണമാണെന്നാണ് ട്രഷറി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കപ്പെടുന്ന 14 പൗണ്ടില്‍ ഒരു പൗണ്ട് ബ്രിട്ടനാണ് ചെലവാക്കുന്നത്.
അസന്തുലിതമായ സാഹചര്യം എന്നാണ് ഇതേക്കുറിച്ച് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പ്രതികരിച്ചത്. രണ്ട് മാര്‍ഗങ്ങളാണ് നമുക്ക് മുന്‍പിലുള്ളത്. ഒന്നുകില്‍ ഇതേ രീതിയില്‍തന്നെ മുന്നോട്ടു പോകാം. അല്ലെങ്കില്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കുറവു വരുത്താം – ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.
സാമൂഹിക സുരക്ഷയ്ക്കായി ബ്രിട്ടണ്‍ പ്രതിവര്‍ഷം 251 ബില്യണ്‍ പൗണ്ട് ചെലവഴിക്കുന്നുണ്ടെന്ന് ലോകബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല