1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2012

അലക്സ്‌ സാല്‍മണ്ട് വെറുതെ ഇരിക്കുമെന്ന് ആരും കരുതണ്ട ഒന്നിന് പിറകെ ഒന്നായി അദ്ദേഹം വെടി പൊട്ടിച്ചു കൊണ്ടിരിക്കയാണ്. സ്വതന്ത്ര സ്കൊട്ട്ലണ്ട്‌ ബ്രിട്ടന്റെ 90% എണ്ണവരുമാനവും സ്വന്തമാക്കും എന്നും എന്നാല്‍ വായ്പകള്‍ ഏറ്റെടുക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സ്കൊട്ട്ലണ്ടിന്റെ മന്ത്രിയായ ഇദ്ദേഹം തന്റെ രാജ്യം ഒരിക്കലും റോയല്‍ ബാങ്ക് ഓഫ് സ്കൊട്ട്ലണ്ടിന്റെ ബില്ല്യന്‍ കണക്കിനുള്ള ബാധ്യതകള്‍ ഏറ്റെടുക്കയില്ല എന്ന് തറപ്പിച്ചു പറഞ്ഞു. ലണ്ടന്‍ സമ്പത്ത് വ്യവസ്ഥയില്‍ ഈ ബാങ്കിന്റെ തകര്‍ച്ചക്ക് എല്ലാ ജനങ്ങളും ഒരു പോലെ കാരണക്കാരാണെന്നു അദ്ദേഹം വ്യക്തമാക്കി.

പക്ഷെ 2007ഇല്‍ ഈ എസ്.എന്‍.പി. ലീഡറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് എ.ബി.എന്‍.ആമ്രോ ബാങ്കിനെ സഹായിക്കാന്‍ ആര്‍.ബി.എസ്. നടത്തിയ ശ്രമം ഇത്രക്കും ബാധ്യതകള്‍ വരുത്തിയത്. സ്കൊട്ട്ലാണ്ട് തങ്ങളുടെ സ്വന്തം കാലുകളില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത് അതിനു സ്വന്തം സ്രോതസ്സ് ഉപയോഗപ്പെടുത്താന്‍ തങ്ങള്‍ക്ക് നല്ല വണ്ണം അറിയാം. എന്നാല്‍ മറ്റു റിപ്പോര്‍ട്ടുകളില്‍ വെറും പതിനാലു ശതമാനം വരുമാനം മാത്രമാണ് സ്കൊട്ട്ലണ്ടിന്റെ അധീനതയില്‍ ഉള്ള എണ്ണകമ്പനി ഉണ്ടാക്കുന്നത്‌ ബാക്കിയെല്ലാം ബ്രിട്ടന്റെ അധീനതയില്‍ പെടും.

ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്ബോണ്‍ സ്വാത്രന്ത സ്കോട്ട്ലണ്ട് പ്രധാന നാണയം പൗണ്ട് ആക്കും എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ചിലപ്പോള്‍ ഇവര്‍ യൂറോപ്പിനെ താങ്ങി നിര്‍ത്തുന്ന യൂറോ നാണയത്തിലേക്ക് പോകാം എന്നത് ബ്രിട്ടനെ ഏറെ കുഴക്കുന്ന കാര്യമാണ്. അലക്സ്‌ സാല്‍മണ്ടിന്റെ അഭിപ്രായം യൂറോയിലേക്ക് നീങ്ങണം എന്നാണു എന്നാല്‍ അത് ബ്രിട്ടനെ ദോഷം ചെയ്യും. 2014ഇല്‍ ആണ് സ്കൊട്ട്ലണ്ടില്‍ ജനഹിതപരിശോധന വേണം എന്ന് സാല്‍മണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.