വുമണ്‍സ് ഇക്വാളിറ്റി പാര്‍ട്ടിയുടെ നേതാവാണ് സോഫി വോക്കര്‍. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ബ്രോഡ്കാസ്റ്ററായ സാന്‍ഡി ടോക്‌സ്‌വിഗ്, ജേര്‍ണലിസ്റ്റായ കാതറിന്‍ മേയര്‍ എന്നിവര്‍ ഡബ്ല്യുഇപി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനുള്ള ആശയം ആദ്യമായി പങ്കുവെച്ചത്. രാഷ്ട്രീയ പ്രകടനപത്രികയില്‍ സ്ത്രീകളുടെ വിഷയങ്ങളും പ്രശ്‌നങ്ങളും പുറംതാളുകളില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നതിലുള്ള അമര്‍ഷത്തില്‍നിന്നാണ് സ്ത്രീകള്‍ക്കും സമത്വമെന്ന ആശയത്തോടെ പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
ബ്രിട്ടീഷ് ജനസംഖ്യയില്‍ 51 ശതമാനം സ്ത്രീകളാണ്. എന്നിട്ടും 30 ശതമാനം എംപിമാരും 25 ശതമാം ജഡ്ജിമാരും എഫ്ടിഎസ്ഒയിലെ നൂറ് ബോര്‍ഡ് അംഗങ്ങളില്‍ 25 പേരും മാത്രമാണ് സ്ത്രീകളായിട്ടുള്ളത്.
കാര്‍ഡിഫ് മുതല്‍ ക്രോയിഡോണ്‍ വരെയും ലെവിഷാം മുതല്‍ ലീഡ്്‌സ് വരെയും – യുകെയിലെ ഏറ്റവം വേഗത്തില്‍ വളരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഡബ്ല്യുഇപി. ഒരാഴ്ച്ച മുന്‍പ് മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചപ്പോള്‍ ആദ്യ ദിവസം തന്നെ 1300 പേര്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. നാല് പൗണ്ട് ഫീസ് അടച്ചാണ് ഓരോരുത്തരും പാര്‍ട്ടിയില്‍ അംഗങ്ങളായത്. സെപ്തംബറില്‍ മാത്രമെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. 2020 ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുഇപി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആയിരകണക്കിന് ആളുകളാണ് പാര്‍ട്ടിക്ക് പിന്തുണ അര്‍പ്പിച്ച് ഓരോ ദിവസവും ഇമെയിലുകളും സന്ദേശങ്ങളും അയക്കുന്നത്.
20 വര്‍ഷം റോയിട്ടേഴ്‌സില്‍ ജേര്‍ണലിസ്റ്റായിരുന്ന വോക്കറായിരിക്കും പാര്‍ട്ടിയുടെ നേതൃമുഖം. ഇന്നാണ് സോഫി വോക്കറിനെ തങ്ങളുടെ നേതാവായിരിക്കും എന്ന തരത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല