1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2019

സ്വന്തം ലേഖകന്‍: ഷെറിന്‍മാത്യു കൊലക്കേസില്‍ പുനര്‍വിചാരണ വേണമെന്ന വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുസിന്റെ അപ്പീല്‍ ഡാലസ് കോടതി തള്ളി. വ്യാഴാഴ്ചയാണ് പുനര്‍വിചാരണ വേണമെന്ന വെസ്ലി മാത്യൂസിന്റെ ഹര്‍ജി കോടതി പരിഗണിച്ചത്.

ഷെറിന്റെ മരണത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഷെറിനെ സഹായിക്കുന്നതിനായി തന്നോട് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും വെസ്ലി കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ടുള്ള വെസ്ലിയുടെ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ എന്നായിരുന്നു കോടതി വിധി.

2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്ന ഷെറിനെ വീട്ടില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.