സ്വന്തം ലേഖകന്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങള്‍ക്കൊപ്പം നിന്ന ബിസിസിഐ, വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയുടെ വികാര നിര്‍ഭരമായ പ്രസംഗം. ലോകകപ്പില്‍ പുരുഷ, വനിതാ കിരീടങ്ങള്‍ നേടിയിട്ടും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ആരും തങ്ങളെ വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും ബ്രാവോ പറഞ്ഞു.
ഏറെക്കാലമായി പ്രതിഫല തര്‍ക്കത്തെച്ചൊല്ലി വിന്‍ഡീസ് താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ഇടഞ്ഞു നില്‍പ്പാണ്. നേരത്തെ വിന്‍ഡീസ് നായകന് ഡാരന്‍ സമിയും ബോര്‍ഡിനെതിരെ ആഞ്ഞടിച്ചിരുന്നു. രാജ്യത്ത് ക്രിക്കറ്റ് ഭരണത്തിന്റെ നിയന്ത്രണം അര്‍ഹതപ്പെട്ടവരുടെ കൈകളിലല്ല.
ലോകകപ്പില്‍ കിരീടം നേടിയിട്ടും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിലെ ആരും ഫോണില്‍ വിളിക്കുകയോ സന്തോഷം പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ബ്രാവോ വേദനയോടെ പറഞ്ഞു. ഇത് നല്ല പ്രവണതയല്ല.
ലോകകപ്പില്‍ വിന്‍ഡീസ് കളിക്കണമെന്നോ കിരീടം നേടണമെന്നോ ബോര്‍ഡിന് താല്‍പ്പര്യമില്ലായിരുന്നു. താരങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് കൊണ്ടാണ് ഈ അവഗണന. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങളെ പിന്തുണച്ചത് ബി.സി.സി.ഐ ആണെന്നും ബ്രാവോ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല