തലക്കെട്ട് കണ്ടപ്പോള്‍ അതിശയം തോന്നിക്കാണും. എന്നാല്‍ അതിന്‍റെയൊന്നും ആവശ്യമില്ല. ഷാനോന്‍ ഒരു സ്ത്രീ തന്നെയാണ്, ബൈക്കിന്‍റെ പേരൊന്നുമല്ല. നല്ല ഒന്നാന്തരം ചെറുപ്പക്കാരിയായ ഷാനോന് അല്പം പെട്രോള്‍ കുടിച്ചില്ലെങ്കില്‍ ഒരു ദിവസം പൂര്‍ത്തിയാകില്ല എന്നതാണ് സത്യം. ഷാനോന്‍റെ ജീവിതമാണ് ഒരു ഡോക്യുമെന്‍ററിവഴി പുറത്തുവന്നിരിക്കുന്നത്.
കുറഞ്ഞത് 12 ടീസ്പൂണ്‍ പെട്രോളെങ്കിലും ഒരു ദിവസം കുടിക്കുമെന്നാണ് ഷാനോന്‍ പറയുന്നത്. ആദ്യത്തെ തുള്ളി ഇറങ്ങുമ്പോള്‍ അല്പം തരിപ്പൊക്കെ ഉണ്ടെങ്കിലും പിന്നീട് അതെല്ലാം മാറുമെന്നാണ് ഷാനോന്‍ പറയുന്നത്. ആദ്യത്തെ തരിപ്പൊക്കെ മാറുമെന്ന് മാത്രമല്ല പിന്നെ നല്ല സുഖമാണെന്നും ഷാനോന്‍ പറയുന്നു. ടിഎല്‍എസിലെ പരിപാടിയില്‍ പെട്രോള്‍ കുടിയെക്കുറിച്ചെല്ലാം കൃത്യമായി പറയുന്നുണ്ട്. ഇതുകൂടാതെ ഷാനോന്‍ അമ്മയും ഡോക്യുമെന്‍ററിയില്‍ വരുന്നുണ്ട്. എന്നാല്‍ അമ്മ പറയുന്നത് മകളുടെ ഈ ദുശിച്ച ശീലം പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും മാറ്റാന്‍ സാധിക്കുന്നില്ല എന്നാണ്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഷാനോന്‍ ഒരു ഗാലല്‍ പെട്രോളെങ്കിലും കുടിച്ചു കാണുമെന്നാണ് ഡോക്യുമെന്‍ററിയില്‍നിന്ന് വ്യക്തമാകുന്നത്. ഹൃദയം, കിഡ്നി, കരള്‍, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ളതാണ് പെട്രോള്‍. എന്നാല്‍ ഷാനോന് അത്തരത്തിലുള്ള പ്രശ്നങ്ങള്‍ എന്തെങ്കിലും ഉള്ളതായി അറിവില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല