1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011

ജീവിതം ഒരു യാത്രയെന്നത് പഴയ വീക്ഷണം. വളരെ അപൂര്‍വമായി മാത്രം ശാന്തമാകുന്ന കടലില്‍, അലയും തിരയുമായി മല്ലിട്ട് ജീവിതനൗക മുന്നോട്ടു കൊണ്ടുപോവുകയെന്നത് ഏറെ ദുഷ്‌കരം! വീശിയടിക്കുന്ന കാറ്റില്‍ പ്രത്യാശയുടെ ഒരു നാളം ഉലയാതെയും അണയാതെയും സൂക്ഷിക്കുക എന്നത് പ്രയാസമേറിയ കാര്യം തന്നെ! ഉയരുന്ന ദൈനംദിന ചെലവുകള്‍, അപ്രതീക്ഷിതമായി വരുന്ന ഭാരിച്ച ചെലവുകള്‍, ജോലിരംഗത്തും ബിസിനസ് രംഗത്തും നേരിടേണ്ടി വരുന്ന കിടമത്സരം – ഇവയൊക്കെ പുതിയ തലമുറയിലെ ആള്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം അവസരങ്ങളില്‍ പലപ്പോഴും അവര്‍ക്കു തുണയാവുക തങ്ങള്‍ നേരത്തെ നടത്തിയ നിക്ഷേപങ്ങളായിരിക്കും.

Equity linked savings scheme (ELSS) എന്ന ഫണ്ട് വളരെ പോപ്പുലറായത് സമീപകാലത്താണ്. ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഈ ഫണ്ടിന്റെ എടുത്തു പറയേണ്ടുന്ന പ്രത്യേകത ടാക്‌സ് ഇനത്തില്‍ ലഭിക്കുന്ന പരിരക്ഷയും, മൂന്നു വര്‍ഷ ലോക്ക് ഇന്‍ പിരീഡുമാണ.് ടാക്‌സ് ഇളവ് പ്രതീക്ഷിക്കുന്നൊരു നിക്ഷേപകന് ഇതില്‍ നിക്ഷേപമാവാം.

Debt Fund അഥവാ Income Fund എന്നറിയപ്പെടുന്ന വിഭാഗം എന്തെന്നാണ് ഇനി അറിയേണ്ടത്. പലപ്പോഴും, പലിശയിനത്തില്‍ കാലാകാലങ്ങളില്‍ വരുമാനം ലഭിക്കുന്ന കടപ്പത്രങ്ങളിലാണ് ഈ ഫണ്ടിലെ നിക്ഷേപം നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് മാര്‍ക്കറ്റിന്റെ നല്ല കാലങ്ങളില്‍ ഇതിന്റെ പ്രകടനം മങ്ങിയതായി കാണപ്പെടുന്നു. എന്നാല്‍ മാര്‍ക്കറ്റിന്റെ മോശം കാലങ്ങളില്‍ (സെന്‍സെക്‌സ് നിലം പൊത്തുമ്പോള്‍) ഇത് കത്തുന്ന പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. ഈ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ (NAV) പ്രധാനമായും പലിശനിരക്കിനെ ആസ്പദമാക്കിയാണിരിക്കുന്നത്. പലിശനിരക്കു കുറയുമ്പോള്‍, കടപ്പത്രത്തിന്റെ മാര്‍ക്കറ്റ് വില ഉയരും എന്നതിനാല്‍, ഈ ഫണ്ടിന്റെ NAV വര്‍ധിക്കുന്നു. എന്നാല്‍ പലിശനിരക്ക് ഉയര്‍ന്നു വരുന്നൊരു ഘട്ടത്തില്‍ ഇത്തരം ഫണ്ടുകളുടെ NAV താഴുകയാണ് പതിവ്. ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് ഈ ഫണ്ടുകള്‍ താരതമ്യേന സുരക്ഷിതമെന്ന് പറയുവാനുള്ള കാരണം ഇതാണ്. പറഞ്ഞിരിക്കുന്ന പലിശയും കാലാവധിയെത്തുമ്പോള്‍ മൂലധനവും കടപ്പത്രത്തിന്റെ കാര്യത്തില്‍ ഏതാണ്ട് സുനിശ്ചിതം എന്നു പറയാം.

ഇന്‍കം ഫണ്ടുകള്‍ തന്നെ കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട്, ഗില്‍റ്റ് സ്‌കീം, ഫ്ലോട്ടിങ് റേറ്റ് സ്‌കീം, ബോണ്ട് ഇന്‍ഡക്‌സ് ഫണ്ട് എന്നീ പേരുകളില്‍ ലഭ്യമാണ്. കമ്പനികള്‍ ഇഷ്യൂ ചെയ്യുന്ന കടപ്പത്രങ്ങളിലാണ് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഗവണ്‍മെന്റ് കടപ്പത്രങ്ങളില്‍ മാത്രം നിക്ഷേപം നടത്തുന്ന ഗില്‍റ്റ് സ്‌കീം അതുകൊണ്ടുതന്നെ റിസ്‌ക് വളരെ കുറഞ്ഞതെന്നു പറയാം. ബ്രിട്ടനില്‍ വളരെ പോപ്പുലറായിരുന്ന ഫ്ലോട്ടിങ് റേറ്റ് സ്‌കീം ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്. ഫ്ലോട്ടിങ് നിരക്കില്‍ പലിശ നല്കുന്ന ബോണ്ടുകളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. പലിശനിരക്കിന്റെ ഏറ്റക്കുറച്ചിലുകളാല്‍ സംഭവിച്ചേക്കാവുന്ന മൂലധനശോഷണത്തിന് ഒരു പരിധിവരെ തടയിടാന്‍ അതിനാല്‍ത്തന്നെ സാധിക്കുന്നു. ബോണ്ട് ഇന്‍ഡക്‌സ് ഫണ്ടുകള്‍, ഇക്വിറ്റി ഇന്‍ഡക്‌സ് ഫണ്ടുകള്‍ പോലെതന്നെയാണ്. ബോണ്ട് ഇന്‍ഡക്‌സ് രൂപപ്പെടുന്നത് ഏതൊക്കെ ബോണ്ടുകളാല്‍ ഏതൊക്കെ അനുപാതത്തിലാണോ, അതേ ബോണ്ടുകളില്‍, അതേ അനുപാതത്തില്‍ത്തന്നെയാവും ഈ ഫണ്ടില്‍നിന്നുള്ള നിക്ഷേപം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.