1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2012

ലോകത്തെ വില കൂടിയ ഫോണുകളുടെ ഗണത്തിലാണ് ഐ ഫോണിന്റേയും സ്ഥാനം. എന്നാല്‍ ശരിക്കും ഈ ഐഫോണിന് എത്ര വില വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ. റീട്ടെയ്ല്‍ വിലയേക്കാള്‍ 300 പൗണ്ട് കുറവാണ് ഒരു ഐഫോണ്‍ നിര്‍മ്മിക്കാന്‍ ചെലവാകുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് അടുത്തു തന്നെ ഐഫോണ്‍ 5 പുറത്തിറക്കാന്‍ പോവുകയാണ്. പുതിയ ഫോണിലെ ഫീച്ചേഴ്‌സിനെ കുറിച്ചാണ് എല്ലാവരുടേയും സംസാരം. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ കണക്കുകള്‍ അനുസരിച്ച് ആഗോള ഫോണ്‍ വിപണിയുടെ പത്ത് ശതമാനം മാത്രം കൈകാര്യം ചെയ്യുന്ന ആപ്പിള്‍ വിപണിയില്‍ ലഭ്യമാകുന്ന ലാഭത്തിന്റെ അന്‍പത് ശതമാനവും കൈക്കലാക്കുന്നതായാണ് വിവരം.

ആപ്പിളിന്റെ പ്രശസ്തമായ ഐഫോണിന്റെ നിര്‍മ്മാണചെലവും വിറ്റുവരവും കൂടി താരതമ്യ പെടുത്തിയാണ് ലാഭത്തിന്റെ കണക്ക് എടുത്തത്. ഒു ഐഫോണ്‍ ഫോര്‍എസിന്റെ 16 ജിബി വെര്‍ഷനാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ 499 പൗണ്ട് നല്‍കേണ്ടി വരും. 32 ജിബി മോഡലിന് 599 പൗണ്ടും 64 ജിബി മോഡലിന് 699 പൗണ്ടും ആണ് വില. ഗാഡ്ജറ്റ് കമ്പോണന്റുകളുടെ വില പരിശോധിക്കുന്ന ഐ സപ്ലേയുടെ കണക്ക് അനുസരിച്ച് ഐഫോണ്‍ ഫോര്‍ എസിന്റെ 16 ജിബി ബേസിക് മോഡല്‍ നിര്‍മ്മിക്കാനായി വേണ്ടിവരുന്ന മെറ്റീരിയലുകളുടെ ചെലവ് 118 പൗണ്ട് ആണ്.

അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ ഐ ഫോണിന്റെ മിക്ക ഭാഗങ്ങളും ചൈനയിലെ ഫാക്ടറികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് എന്ന് കണ്ടെത്തിയിരുന്നു. ചൈനയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവ നിര്‍മ്മിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ 1.12 പൗണ്ടാണ് കൂലിയായി നല്‍കുന്നത്. അതായത് ഓരോ ഐഫോണ്‍ നിര്‍മ്മിക്കുന്നതിനും ആപ്പിളിന് ചെലവാകുന്ന ലേബര്‍ കോസ്റ്റ് വെറും 7 പൗണ്ടിനും 18 പൗണ്ടിനും ഇടയില്‍. ഐഫോണിന്റെ വില്‍പ്പനവിലയുടെ 2 -4 ശതമാനത്തിനിടയിലാണ് ഈ തുക. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ മാത്രമാണ് ആ്പ്പിളിന്റെ ശ്രദ്ധ. തൊഴിലാളികള്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തുന്നതിനെ അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് ശക്തമായി വിമര്‍ശിച്ചിരുന്നു.

ലാഭം

ഐ ഫോണ്‍ ഉണ്ടാക്കാനാവശ്യമായ സാധനങ്ങളുടെ വില 118 പൗണ്ടും തൊഴിലാളികളുടെ വേതനം, ഗതാഗത ചിലവ്, സ്റ്റോറേജ്, വാറന്റി ചെലവ് തുടങ്ങിയ കാര്യങ്ങള്‍ക്കായി മറ്റൊരു 58 പൗണ്ട് കൂടി ചെലവഴിച്ചാലും മൊത്തം ചെലവ് 176 പൗണ്ട് മാത്രമേ ആകുന്നുളളൂ. എന്നാല്‍ ഐഫോണിന്റെ ബേസിക്ക് മോഡലിന് 499 പൗണ്ടാണ് ആപ്പിള്‍ ഈടാക്കുന്നത്. അതായത് ബാക്കി 323 പൗണ്ട് ഒരു ഐഫോണിന് മേല്‍ ആപ്പിളിന് ലഭിക്കുന്ന ലാഭം.

വിജയിച്ച ഒരു കമ്പനി എന്ന നിലയിലാണ് ആ്പ്പിളിന്റെ ഉത്പന്നങ്ങള്‍ വന്‍ തുക നല്‍കി വാ്ങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാകുന്നത്. ഉല്‍പ്പന്നത്തിന്റെ വിലയേക്കാള്‍ ആ്പ്പിള്‍ എന്ന ബ്രാന്‍ഡിനാണ് തങ്ങള്‍ വില നല്‍കുന്നതെന്ന് സാരം. എന്നാല്‍ എത്ര കാലം ചൈനയിലെ ഫാക്ടറികളില്‍ കുറഞ്ഞ വേതനം നല്‍കികൊണ്ട് ആപ്പിളിന് വന്‍ ലാഭം കൊയ്യാന്‍ കഴിയുമെന്ന് കണ്ട് തന്നെ അറിയണം. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാത്തത് വളര്‍ന്നുവരുന്ന ഒരു കമ്പനി എന്ന നിലയില്‍ ആപ്പിളിന്റെ പ്രതിച്ഛായ മോശമാക്കിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.