ജീവിതത്തില്‍ പഠനമാണ് ഏറ്റവും വലുത് എന്ന് നാം കരുതുമ്പോഴും അങ്ങനെയല്ലെന്ന് തെളിയിച്ച എത്രയോ പ്രതിഭകളെ നമുക്ക് കാണാന്‍ സാധിക്കും .മൂന്നു വര്ഷം കുത്തിയിരുന്നു ഡിഗ്രി പഠിക്കുവാനും ,അതിനു പണം ചിലവാക്കാനും താല്പര്യം ഇല്ല എങ്കില്‍ ഇതാ നമുക്കുമുണ്ട് ഒരു പിടി സാധ്യതകള്‍.
ഒരു പുതിയ വ്യവസായം തുടങ്ങുക
ഇതിനായി പല സംഘടനകളും സഹായിക്കുവാനായി രംഗത്തുണ്ട്. വ്യവസായത്തിന്റെ ആദ്യ ഘട്ടത്തില്‍ മുടക്കേണ്ട തുക ഇവര്‍ തരും. ഉദാഹരണമായി ബ്രിട്ടീഷുകാരിയായ റെബേക്ക ടെയ്‌ലര്‍ക്ക് വിദ്യാഭ്യാസം വളരെ കുറവാണ് പക്ഷെ താന്‍ പഠിച്ച ഒരു കുഞ്ഞു സൌന്ദര്യ തെറാപ്പി കോഴ്സിന്റെ പിന്‍ബലത്തില്‍ അവര്‍ നടന്നു കൂട്ടിയ ദൂരം ചില്ലറയല്ല. മുടിയുടെയും കണ്പീളികളുടെയും സംരക്ഷണത്തിനായുള്ള സ്വന്തം പ്രോഡക്റ്റ്സ് ഇവര്‍ വിപണിയിലെത്തിച്ചു. ഇതിനു വേണ്ടി ഇവരെ സഹായിച്ചത് പ്രിന്‍സ് ട്രസ്റ്റ് ആണ്.
പോലീസില്‍ ചേരുക
പോലീസ് രംഗത്ത് ഒരു പാട് സാധ്യതകള്‍ ഉണ്ട്. ഫോറന്‍സിക് ഫോട്ടോഗ്രാഫര്‍,ക്ലര്‍ക്ക്,ഉപദേശകര്‍ തുടങ്ങിയ ഒരു പിടി ജോലിസാധ്യത ഇവര്‍ക്കിടയില്‍ കാണാം. മാത്രവുമല്ല പോലീസ്കാര്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന വില തന്നെ വേറെയാണ്. ഇതിനായി അടിസ്ഥാന ടെസ്റ്റ് പാസാകണം. ക്രിമിനല്‍കേസുകള്‍ പേരില്‍ ഉണ്ടാകാനും പാടില്ല. ഈയിടെയായി എന്നാല്‍ പോലീസില്‍ ചേരുന്നത് കഠിനമായിത്തുടങ്ങിയിട്ടുണ്ട്. ഇതല്ലാതെ പോലീസിന്റെ സപ്പോര്‍റ്റിഗ് ഓഫീസര്‍ ആയി ജോലി ചെയ്യുന്നത് ഇതിലേക്കുള്ള എളുപ്പ വഴിയാണ്.
തൊഴിലഭ്യാസം നടത്തുക
പ്രധാനപ്പെട്ട എല്ലാ കമ്പനികളും പഠനത്തിനൊപ്പം ജോലി എന്ന സാധ്യത നമുക്ക് നല്‍കുന്നുണ്ട് അത് നല്ല രീതിയില്‍ നമ്മള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അതെ ഉദ്യോഗങ്ങളില്‍ നമുക്ക് കയറിപറ്റാം. മിക്കവാറും തൊഴിലഭ്യാസികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കമ്പനികള്‍ ജോലി നല്‍കാറുണ്ട്. പഠിപ്പിനെക്കാള്‍ ജോലി ചെയ്യുവാനുള്ള കഴിവിനെയാണ് മിക്ക കമ്പനികളും നോട്ടമിടുന്നത്.
ഫ്ലൈറ്റ് അറ്റന്‍ടെന്റ്
ഇന്നത്തെ ജീവിതത്തിന്നു എല്ലാ ചെറുപ്പക്കാരുടെയും സ്വപ്ന ജോലിയാണ് ഫ്ലൈറ്റ് അറ്റന്‍ഡന്ടിന്റെത്. മാറിമാറി വരുന്ന യാത്രകള്‍ മികച്ച ലൈഫ് സ്റ്റൈല്‍ എന്നിവയാണ് ഇവയുടെ പ്രത്യേകത. അത്ര പ്രശ്നമില്ലാത്ത ജോലിക്ക് മികച്ച ശമ്പളം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സൌന്ദര്യത്തിനും മര്യാദക്കും പ്രത്യേക പരിഗണന ഈ ജോലിയില്‍ ഉണ്ടാകും.
പൈലറ്റ്
ബ്രിട്ടിഷ് എയര്‍ലൈന്‍സ് അടക്കം മിക്കവാറും എല്ലാ എയര്‍ലൈനുകളും പതിനെട്ട് വയസു തികഞ്ഞവര്‍ക്കായി പൈലറ്റ് പരീശീലനം നടത്തി വരുന്നുണ്ട്. എന്നാല്‍ ഇതിനായുള്ള പഠനചെലവ് കുറച്ചധികമാണ്. അന്തര്‍ദേശീയ വിപണിയില്‍ പൈലറ്റിന്റെ കുറവ് ഈ ജോലിക്കാര്ക്കുള്ള വില കൂട്ടുന്നു. ശമ്പളം മണിക്കൂര്‍ കണക്കിനാണ് ലഭിക്കുക.
ഗ്യാപ്പ് ഇയര്‍ ജോലി
അവധി വര്‍ഷങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത് സാമ്പത്തിക ലാഭവും ഉണ്ടാക്കുമെങ്കില്‍ എത്ര രസകരമായിരിക്കും. ഇതിനായി പല രാജ്യങ്ങളിലും കോഴ്സുകള്‍ നടത്തുന്നുണ്ട്. അവധിദിവസങ്ങള്‍ പങ്കിടുന്നത് പോലെ ഈ യാത്ര അത്ര രസകരമാകില്ല എങ്കിലും നമ്മള്‍ ചെയ്യുന്നതിനുള്ള പ്രതിഫലം നമുക്ക് ലഭിക്കും.
എന്‍എച്ച്എസ്
തെറാപ്പി അസിസ്റ്റന്റ്, ഡെന്റല്‍ നേഴ്സുമാര്‍, പല്ല് വിദഗ്ദര്‍ അങ്ങിനെ ഈ രംഗത്ത് ഒളിഞ്ഞുകിടക്കുന്ന ജോലികള്‍ ഏറെയാണ്. ഇതിനായി ഒരു ഡിഗ്രിയുടെ ആവശ്യം ഇല്ല എന്നതാണ് പ്രധാനം. വളരെ മികച്ച രീതിയിലുള്ള സേവനമാണ് ഇതില്‍ ആവശ്യം. ഇതിനായുള്ള കോഴ്സുകള്‍ മിക്കവാറും ഇടങ്ങളില്‍ നടത്തുന്നുണ്ട്.
ഒരു ട്രേഡ് പഠിക്കുക
ഒരു ട്രേഡ് അതായത് പ്ലംബിംഗ്,ഇലട്രീഷ്യന്‍ എന്നിവ പഠിക്കുന്നത് ജോലിയുറപ്പ് നല്‍കും. ഈ രീതിയിലുള്ള ജോലിക്കാരുടെ ഉയര്‍ന്ന ആവശ്യകത ഇവരുടെ ശംബളം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതേ അളവില്‍ നൂറു പേരോളം ആളുകളെയാണ് ഓരോ വര്‍ഷവും രാജ്യത്തിന് ആവശ്യം വരുന്നത്. ഇതിനായി പ്രത്യേക ബിരുദവും ആവശ്യമില്ല. ഗുരുമുഖത്തു നിന്നുള്ള പഠനം തന്നെയാണ് പ്രധാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല