സ്വന്തം ലേഖകന്‍: വാട്‌സാപ്പിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കമ്പനി പിന്മാറി, സൗജന്യ സേവനം തുടരും. നേരത്തെ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം വാട്‌സാപ്പ് അറിയിച്ചിരുന്നു. വാര്‍ത്ത ലോകമെമ്പാടും വാട്‌സാപ്പ് ഉപയോഗിക്കുന്ന 100 കോടിയോളം ആളുകളെ ഞെട്ടിക്കുകയും ചെയ്തു.
ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഇത്തരം ഒരു വരി സംഖ്യ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് അത്ര ഗുണകരമല്ലെന്ന് കണ്ടെത്തിയതോടെയാണ് സമ്പൂര്‍ണ സൗജന്യ സേവനവുമായി രംഗത്തെത്തുന്നത്.
വാട്‌സാപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ സൗജന്യമായിരുന്നു. മികച്ച സേവനം കൂടി ആയതോടെ ആളുകള്‍ ഇടിച്ചു കയറുകയും ചെയ്തു. ആദ്യ വര്‍ഷം സൗജന്യ സേവനം. അതിന് ശേഷം വരിസംഖ്യ ഏര്‍പ്പെടുത്തുക ഇതായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്.
ഒരു ഡോളറാണ് വാട്‌സാപ്പ് വരിസംഖ്യയായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇപ്പോഴത്തെ നിരക്കില്‍ വെറും 67.63 രൂപ മാത്രം. എന്നാല്‍ നൂറ് കോടി ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം നല്‍കുമ്പോള്‍ അതിന്റെ ചെലവ് എങ്ങനെ കണ്ടെത്തും എന്ന ചോദ്യം ബാക്കിയാണ്.
പല മെസഞ്ചര്‍ ആപ്പുകളുടേയും മാതൃകയില്‍ ശല്യക്കാരായ പരസ്യങ്ങള്‍ ഇനി വാട്‌സാപ്പിലും വരുമോ എന്നാണ് അംഗങ്ങളുടെ പേടി. എന്നാല്‍ ഇല്ലേയില്ലെന്നാണ് കമ്പനിയുടെ ഉത്തരം. പകരം ഈ വര്‍ഷം വാട്‌സാപ്പ് ചില പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് സൂചന. ടെസ്റ്റ് മെസേജുകളും ഫോണ്‍കോളുകളും ഒക്കെ മാറ്റി പുതിയ ചില തന്ത്രങ്ങളാണ് വരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല