സൗജന്യ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് ബ്രിട്ടനില്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാട്ടസ്ആപ്പ് കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളെ തുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാട്ട്‌സ്ആപ്പ് നിരോധിക്കാനൊരുങ്ങുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇത് സംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരാനും ബ്രിട്ടണ്‍ ആലോചിക്കുന്നു. ‘സ്‌നൂപ്പര്‍ ചാര്‍ട്ടെര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ നിയമം വാട്‌സ്ആപ്പിന് പുറമെ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും ബാധകമാനും സാധ്യതയുണ്ട്. സ്‌നൂപ്പര്‍ ചാര്‍ട്ടര്‍ ഡ്രാഫ്റ്റ് ചെയ്തതിന്റെ പേരിലാണ് തെരേസ മെയെ ഇന്റര്‍നെറ്റിലെ വില്ലനായി പ്രഖ്യാപിച്ചത്.
വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് ബ്രിട്ടണ്‍ നിരോധനമേര്‍പ്പെടുത്തിയാല്‍ മറ്റ് രാജ്യങ്ങളും സുരക്ഷ മുന്‍നിര്‍ത്തി ഇതേ തീരുമാനത്തിലെത്തുമെന്നാണു സൂചന. 30 ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ മരണത്തിനിടയാക്കിയ ട്യുണീഷ്യ ഭീകരാക്രമണത്തില്‍ ഐഎസ് ജിഹാദി ആശയ വിനിമയത്തിനായി വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല