സ്വന്തം ലേഖകന്‍: ജഡ്ജി വാട്‌സാപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചു, ബ്രസീലില്‍ ജനങ്ങള്‍ക്ക് കിട്ടിയ പണി, പ്രതിഷേധവുമായി സുക്കര്‍ബര്‍ഗ് രംഗത്ത്. ബ്രസീലിലെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചതായാണ് ജഡ്ജിയുടെ ഉത്തരവ്.
ഏകദേശം 10 കോടി ജനങ്ങളാണ് ബ്രസീലില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത്. കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ക്കായി വ്യാപകമായി വാട്‌സ് ആപ്പ് ഉപയോഗികുന്നുണ്ടെന്ന പരാതിയിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ രണ്ടു ദിവസത്തേക്ക് വാട്‌സാപ്പ് നിരോധിച്ചതുകൊണ്ട് എന്താകാനാണെന്ന മറുവാദവും ഉയര്‍ന്നിട്ടുണ്ട്.
അതിനു പുറമേ ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗും നിരോധനത്തിനത്തിനെതിരെ രംഗത്തെത്തി. വിലക്ക് നീക്കാന്‍ ശ്രമം നടത്തുമെന്ന്‌നും ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ ആവശ്യമുള്ളവര്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാമെന്നും സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല