വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് അവതരിപ്പിച്ച് നാളു കുറേ ആയെങ്കിലും വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് അത് ഇതുവരെ ലഭിച്ചിരുന്നില്ല. ആന്‍ഡ്രോയിഡ് ഐഫോണ്‍ ഉപയോക്താക്കള്‍ സൗജന്യമായി വാട്ട്‌സ്ആപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ നോക്കി ഇരിക്കാന്‍ മാത്രമാണ് വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സാധിച്ചിരുന്നത്. വിന്‍ഡോസുകാരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് വിന്‍ഡോസ് ഒഎസുകള്‍ക്കും അവതരിപ്പിച്ചു. നിലവിലെ വാട്ട്്‌സ്ആപ്പ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയത് ഡൗണ്‍ലോഡ് ചെയ്യുകയോ ആണ് വിന്‍ഡോസ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്.
കഴിഞ്ഞ കുറച്ചു നാളുകളായി വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ വാട്ട്‌സ്ആപ്പ് കോളിംഗ് വേണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു. ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റിന് വേണ്ടി വന്ന താമസം മൂലമാണ് വിന്‍ഡോസ് ഫോണുകള്‍ക്ക് വാട്ട്‌സ്ആപ്പ് കോളിംഗ് ലഭ്യമാകാതിരുന്നത്. ലോകത്തെല്ലായിടത്തുമുള്ള വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി വാട്ട്‌സ്ആപ്പിന്റെ സൗജന്യ കോളിംഗ് സേവനം ഉപയോഗപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല