സ്വന്തം ലേഖകന്‍: വാട്സാപ്പില്‍ വരുന്ന മെസേജുകള്‍ 90 ദിവസം വരെ മായ്ക്കാതെ സൂക്ഷിക്കണമെന്ന പുതിയ നിയമം വരുന്നു. ഇതിനായി ‘നാഷണല്‍ എന്‍ക്രിപ്ഷന്‍ പോളിസി’യുടെ കരട് കേന്ദ്ര വിവരസാങ്കേതികവിദ്യാ വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നയത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടിയാണ് കരട് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 16വരെ akrishnan@detiy.gov.in എന്ന ഇമെയിലില്‍ ഇതുസംബന്ധിച്ച അഭിപ്രായങ്ങളറിയിക്കാം.
പുതിയ നയമനുസരിച്ച് വാട്ട്സ്ആപ്പിലും ഐമെസേജിലും ഇ മെയിലിലും മറ്റും വരുന്ന സന്ദേശങ്ങള്‍ ടെക്സ്റ്റ് രൂപത്തില്‍ 90 ദിവസംവരെ സൂക്ഷിക്കണം. ഇക്കാലയളവില്‍ കേന്ദ്ര അന്വേഷണ ഏജന്സികളാവശ്യപ്പെട്ടാല് ഈ സന്ദേശങ്ങള്‍ ഹാജരാക്കണം.
മറ്റൊരു പ്രധാന നിര്‍ദേശം വാട്ട്സ്ആപ്പ് പോലെയുള്ള ആപ്ലിക്കേഷനുകളിലുപയോഗിക്കുന്ന എന്‍ക്രിപ്ഷന്‍ രീതി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ്. ഇതിന്റെ എന്‍ക്രിപ്ഷന്‍ അല്‍ഗൊരിതവും കീ സൈസും സര്‍ക്കാര്‍ അംഗീകരിച്ചതായിരിക്കണം.
ഇത്തരത്തില്‍ രജിസ്റ്റര്‍ചെയ്യാത്ത എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിമാറും. ഇത് വാട്ട്സ്ആപ്പ്, ഐമെസേജ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്ത്തുന്നതിനുവരെ കാരണമായേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സുരക്ഷയും സ്വകാര്യതയും കാര്യക്ഷമമാക്കി ഇഗവേണന്‍സ്, ഇകൊമേഴ്സ് മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല