ലോകത്ത് ഇന്ന് നില നില്‍ക്കുന്ന വിലക്കയറ്റ്ങ്ങള്‍ക്കെല്ലാം മൂലകാരണം ഇന്ധന വിലവര്‍ദ്ധനവാണ്. നികുതി, ഇന്ധന ലഭ്യത, ഉല്‍പ്പാദനം എന്നിവയെ അടിസ്ഥാനമാക്കി വിവിധ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും പല വില ആണെങ്കിലും എല്ലായിടത്തും ഇപ്പോള്‍ ഉയര്‍ന്ന വിലയിലാണ് വില്‍പ്പന എന്ന കാര്യത്തില്‍ സംശയമില്ല. ബ്രിട്ടനും ഇന്ത്യയും ഇക്കാര്യത്തില്‍ മുന്നില്‍ തന്നെയുണ്ട്. ഇതിന് പ്രധാന കാരണം ഇവര്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നു എന്നതാണ്. അതേസമയം നോര്‍വെയില്‍ സ്ഥിതി ഇതിലും കഷ്ടമാണ്. അഞ്ചാമത്തെ വലിയ എണ്ണ കയറ്റുമതിക്കാര്‍ ആയിട്ടും നോര്‍വേയില്‍ ആണ് പെട്രോളിന് കൂടുതല്‍ വിലയുള്ളത്-164 പെന്നി. റോഡ് ടാക്സും കാര്‍ബണ്‍ ഡയോക്സൈഡ് ടാക്സും പെട്രോള്‍ വില കൂട്ടുന്നു.
ബ്രിട്ടനില്‍ ആളുകള്‍ ഭക്ഷണം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുക പെട്രോള്‍ വാങ്ങുന്നതിനാണ് ചിലവാക്കുന്നത് എന്ന് അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങള്‍ തെളിയിക്കുന്നു. ഓരോ ആഴ്ചയും ഭക്ഷണത്തിനായി ചെലവഴിക്കുന്നതിനേക്കാള്‍ തുക ഓരോ കുടുംബവും പെട്രോളിനായി മാത്രം ചെലവാക്കുന്നുവത്രേ. പെട്രോള്‍ വില കുതിക്കുമ്പോള്‍ വീട്ടിലെ ചെലവ് മാറ്റിവച്ച് പെട്രോളിനായി ആ പണവും ചെലവഴിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍. അതായത് 50 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഫാമിലി കാര്‍ നിറയ്ക്കണമെങ്കില്‍ ഏതാണ്ട് 71.24 പൗണ്ട് ചെലവാക്കണം. അതേ സമയം ഓരോ ആഴ്ചയും ഭക്ഷണത്തിനായി ശരാശരി ചെലവാക്കുന്നത് 70.10 പൗണ്ടും.
തുര്‍ക്കിയില്‍ ആളുകള്‍ തങ്ങളുടെ വരുമാനത്തിന്റെ 34.2 ശതമാനവും ഇന്ധനം നിറയ്ക്കാന്‍ ചിലവാക്കുന്നു. നോര്‍വ്വെയില്‍ ആകട്ടെ ഇനിയും ഇന്ധന നികുതി കൂട്ടാന്‍ പോവുകയാണ്. എങ്കിലും യു.കെയേക്കാള്‍ കുറവ് പൈസ മാത്രമേ അവര്‍ പെട്രോളിന് വേണ്ടി ചിലവാക്കുന്നുള്ളൂ. ശരാശരി ശമ്പളത്തേക്കാള്‍ കൂടുതല്‍ പെട്രോള്‍ നിറക്കുന്നതിന് ചിലവാക്കുന്നത് ഏറ്റവും കൂടുതല്‍ എറിത്രിയയിലാണ്. മാസവരുമാനത്തിന്റെ 20ശതമാനത്തില്‍ അധികം അവര്‍ പെട്രോളിനായ് കൊടുക്കുന്നു. യു.കെ യേക്കാള്‍ കൂടുതല്‍ പെട്രോള്‍ വിലയുള്ള ആറു രാജ്യങ്ങള്‍ ഉണ്ട്. യു.കെയില്‍ പെട്രോളിന് 142.48പെനിയും ഡീസലിന് 147.88പെനിയും ആണ് വില.
നോര്‍വെ കൂടാതെ ടര്‍ക്കി, നെതര്‍ലാണ്ട്സ്, ഇറ്റലി, ഗ്രീസ്, ഡെന്മാര്‍ക്ക് എന്നിവയാണ് പെട്രോള്‍ വിലയില്‍ മുമ്പന്മാര്‍. ആഗസ്റ്റില്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതോടെ യു,കെ ഏഴില്‍ നിന്നും നാലാം സ്ഥാനത്തേക്ക് എത്തുമെന്ന് പറയപ്പെടുന്നു. എന്തായാലും ലോകത്ത് ദിനംപ്രതി ഇന്ധന വില വര്‍ദ്ധിക്കുകയാണ്. ഉയര്‍ന്ന പെട്രോള്‍ വിലയുടെ കാര്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യുകെയ്ക്ക് താഴെ സ്വീഡനും ഏറിത്രിയും ബെല്‍ജിയവും അനു. അതേസമയം ഇടയ്ക്ക് വളരെ കുറഞ്ഞ തോതില്‍ വില കുറഞ്ഞേക്കും എങ്കിലും അതിന്റെ ഇരട്ടി വരദ്ധനവ് തന്നെ വൈകാതെ ഉണ്ടാകുകയും ചെയ്യുന്നു!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല