സമയമില്ലാതെ ജീവിച്ച് സ്വന്തം കുട്ടികളെ എല്ലാ വിധ സൌകര്യങ്ങളോട് കൂടിയും വളര്‍ത്തുന്നവരാണ് ഇന്നത്തെ മിക്ക മാതാപിതാക്കളും. എങ്കില്‍ തന്നെയും പല രീതിയിലുള്ള സ്വഭാവ സവിശേഷതകള്‍ പ്രകടമാക്കുന്ന മാതാപിതാക്കളാണ് പലരും. ഇതില്‍ നമ്മള്‍ ഇതു ഗ്രൂപ്പില്‍ പെടും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകില്ല. പെട്ടെന് ദേഷ്യം പിടിക്കുന്ന മാതപിതാക്കളാണോ നാം. അതോ കുട്ടികളെ സ്വതന്ത്രമായി വിടുന്നവരോ നമുക്ക് നോക്കാം.
സ്വേച്ഛാധിപതിയായ മാതാപിതാക്കള്‍
ഈ മാതാപിതാക്കള്‍ മിക്കപ്പോഴും കുട്ടികളെ അനങ്ങാന്‍ പോലും സമ്മതിക്കില്ല. വളരെ നിഷ്ഠയോടെയാകും ഇവര്‍ സ്വന്തം മക്കളെ വളര്‍ത്തുക. മാത്രവുമല്ല കുട്ടികളുടെ മനസ് തിരിച്ചറിയാതെ വളരെ താഴ്ന്ന രീതിയില്‍ കുട്ടികളെ വിമര്‍ശിക്കുന്നതിനും ഇവര്‍ക്ക് കഴിയും. കുട്ടികളുടെ കഴിവ് കുറഞ്ഞാല്‍ ദേഹോപദ്രവം എല്പ്പിക്കുവാന്‍ വരെ ഇവര്‍ തുനിയും
പ്രമാണിമാരായ മാതാപിതാക്കള്‍
ഈ രീതിയിലുള്ള മാതാപിതാക്കള്‍ കുട്ടികളെ നന്നായി ശ്രദ്ധിക്കുന്നവരാണ്. പക്ഷെ ആവശ്യമായ സ്വാതന്ത്രം നല്‍കുകയും ചെയ്യുന്നു. പക്ഷെ ഒരു അതിര്‍ ഇപ്പോഴും ഇവര്‍ക്കിടയില്‍ കാണും. എങ്കിലും കുട്ടികളെ ആവശ്യം വന്നാല്‍ ഉപദ്രവിക്കുന്നതിനു ഇവര്‍ മടി കാണിക്കാറില്ല.
അനുവദിക്കുന്ന മാതാപിതാക്കള്‍
ഇവര്‍ സ്വന്തം കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചവര്‍ ആയിരിക്കും. നല്ല രീതിയില്‍ തന്നെ ഇവര്‍ കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ വിജയിക്കുന്നു. കുട്ടികളെ ശകാരിക്കുകയല്ലാതെ മറ്റു രീതിയില്‍ ഉപദ്രവിക്കുക ഇവര്‍ ചെയ്യാറില്ല. മിക്കവാറും സമ്മാനങ്ങള്‍ നല്‍കിയായിരിക്കും ഇവര്‍ കുട്ടികളെ അച്ചടക്കം പഠിപ്പിക്കുക.അതായത് നീ നന്നായി പെരുമാറിയാല്‍ നിനക്ക് ഒരു സമ്മാനം തരാം എന്ന് പറഞ്ഞ് ഇത്തരക്കാര്‍ കുട്ടിയെ കയ്യിലെടുക്കും .
ഇടപെടാത്ത മാതാപിതാക്കള്‍
ഇവര്‍ സ്വന്തം കുട്ടികളെ ശ്രദ്ധിക്കാറില്ല. അവരായി അവരുടെ പാടായി എന്ന മട്ടില്‍ കുട്ടികളെ അഴിച്ചു വിടുവാനാണ് ഇവര്‍ക്ക് താല്പര്യം. അടിസ്ഥാന കാര്യങ്ങള്‍ മാത്രം ചെയ്തു കൊടുക്കുന്നതില്‍ മാത്രം ഈ മാതാപിതാക്കള്‍ വിജയിക്കുന്നു. കുട്ടികള്‍ക്ക് ഒരു ഉപദേശം കൊടുക്കുന്നതിനോ നിര്‍ദേശം നല്‍കുന്നതിനോ ഇവര്‍ മെനക്കെടാറില്ല.
മിക്കപ്പോഴും ഇതില്‍ കുട്ടികള്‍ക്ക് ഇഷ്ടം തങ്ങളെ സ്വതന്ത്രമായി വിടുന്നവരെയാകും. എന്നാല്‍ കാര്യങ്ങള്‍ കൈകളില്‍ വയ്ക്കുകയും കുട്ടികള്‍ക്ക് ആവശ്യമായ സ്വാതന്ത്രം കൊടുക്കുകയും ഒരേ സമയം ചെയ്യുന്ന മാതാപിതാക്കള്‍ക്കാണ് മുഴുവന്‍ മാര്‍ക്കും. നിങ്ങള്‍ ചിന്തിച്ചു നോക്കൂ ഇതില്‍ ഇതു വിഭാഗത്തില്‍ പെടും നിങ്ങള്‍?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല