സ്വന്തം ലേഖകന്‍: മെലാനിയയോട് തര്‍ക്കിച്ച വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവിന്റെ പണി പോയി. യുഎസ് പ്രസിഡന്റിന്റെ ഉപദേഷ്ടാവായി തുടരാനുള്ള യോഗ്യത മിറ റിക്കാര്‍ഡിനില്ലെന്നാണ് മെലാനിയയുടെ അഭിപ്രായം.ഒക്ടോബറില്‍ ആഫ്രിക്കന്‍ പര്യടനത്തിനിടെയുണ്ടായ അതൃപ്തിയാണ് മെലാനിയയെ പ്രകോപിതയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈറ്റ് ഹൗസ് ഉപസുരക്ഷാ ഉപദേഷ്ടാവ് മിറ റിക്കാര്‍ഡലിനെ നീക്കിയെങ്കിലും ഭരണകാര്യത്തില്‍ മിറയുടെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് നിലവിലെ തീരുമാനമെന്നാണ് ഔദ്യോഗിക വിവരം. പക്ഷെ പുതിയ മിറയുടെ പുതിയ ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഒക്ടോബറില്‍ ആഫ്രിക്കന്‍ പര്യടനത്തിനിടെ ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കം ഉണ്ടായതായി സൂചനയുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ മിറ ട്രംപിന് സമീപം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇടക്കാലതിരഞ്ഞെടുപ്പിനു ശേഷം വൈറ്റ്ഹൗസില്‍ വന്‍ സ്ഥാനചലനങ്ങള്‍ക്ക് ട്രംപ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് മിറയെ പുറത്താക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല