സ്വന്തം ലേഖകന്‍: ട്രംപിന് അതൃപ്തി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സന്റെ കസേര തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടില്ലേര്‍സണെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ടില്ലേര്‍സണിനു പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നിയമിക്കും.
സിഐഎ നേതൃത്വത്തിലേക്ക് സെനറ്റര്‍ ടോം കോട്ടനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മന്ദബുദ്ധിയെന്നു ടില്ലേര്‍സണ്‍ വിശേഷിപ്പിച്ചതായുള്ള വാര്‍ത്തകള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജൂലൈ 20ലെ കാബിനറ്റ് യോഗത്തിലാണ് ടില്ലേര്‍സണ്‍ മന്ദബുദ്ധി പ്രയോഗം നടത്തിയതെന്നാണ് ആരോപണം ഉണ്ടായത്. എന്നാല്‍ ടില്ലേര്‍സണ്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.
ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ ട്രംപും ടില്ലേര്‍സണും വിരുദ്ധ ധ്രുവങ്ങളിലാണെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര കൊറിയയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നു ടില്ലേര്‍സണ്‍ പറഞ്ഞതിനു പിന്നാലെ റോക്കറ്റ് മനുഷ്യനുമായി ചര്‍ച്ച നടത്തി സമയം പാഴാക്കുകയാണു ടില്ലേര്‍സണെന്നു ട്രംപ് ആരോപിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല