വൈറ്റ്ഹാള്‍ ബില്‍ കുറക്കുവാനായി നടത്തിയ ശ്രമത്തില്‍ ലാഭിക്കാനായത് 159 മില്ല്യന്‍ പൌണ്ടാണ്. എന്നാല്‍ ഈയിനത്തില്‍ ചിലവായത് ഇതിന്റെ ഒന്‍പതു ഇരട്ടിയും. നികുതിദായകരുടെ തലയിന്മേലാണ് ഈ തുക വന്നു പതിക്കുന്നത്. ഏകദേശം 1.4 ബില്ല്യനോളം തുക ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചിലവഴിച്ചതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്രയും ചിലവാക്കിയത് വെറും 159 മില്ല്യന്‍ നേടുന്നതിനാന്നെന്ന കാര്യം പലയിടത്തും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഈ തുക ഏകദേശം 60,000 നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാമായിരുന്ന തുകയോട് തുല്യമാണ്. മനുഷ്യാവകാശം, സമ്പാദനം, സാമ്പത്തിക സംരക്ഷണം തുടങ്ങിയ ഇടങ്ങളിലാണ് ഈ അനാവശ്യമായ ചെലവ് ഉണ്ടായിട്ടുള്ളത്. ഇതേ രീതിയില്‍ പല വിപണികളും അഞ്ചുവര്‍ഷത്തിനുള്ളില്‍ ചെലവ് ചുരുക്കും എന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ചെലവ് ചെയ്തുള്ള ലാഭം കാണിക്കല്‍ രാജ്യത്തെ ഒരു തരത്തിലും ഈ സമയത്ത് സഹായിക്കുകയില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.
ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ മാത്രം 129 മില്യനോളം അധിക ചെലവ് വന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കുറഞ്ഞ ചിലവില്‍ ലാഭമുണ്ടാക്കിയ ഡിപ്പാര്‍ട്ട്‌മെന്റ് നിയമപാലനമാണ്. 33 മില്യനാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റ് ലാഭം ഉണ്ടാക്കിയത്. ഇത് ചിലവാക്കിയ പണത്തേക്കാള്‍ അധികമാണ്. ചെലവ് കുറയ്ക്കുവാന്‍ നെട്ടോട്ടമോടുകയാണ് സര്‍ക്കാര്‍ എന്നിരിക്കെ ഇത്രയും പണം ചിലവാക്കി സേവിംഗ്സ് നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ആരാണ് വ്യക്തമാക്കുക?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല