അഭിനയത്തിന്റെ ചക്രവര്‍ത്തിനിയായ അമ്മയുടെ മരണത്തില്‍ തളര്‍ന്നു മകള്‍ മയക്കു മരുന്നിലും മദ്യത്തിലും അഭയം തേടുന്നു. ഇതിഹാസമായ വൈറ്റ്‌നി ഹൂസ്റ്റണിന്റെ മകള്‍ ബോബി ക്രിസ്റ്റീന ബ്രൌണ്‍(18) ആണ് മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പിടിയില്‍ അകപ്പെട്ടു ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയത്. അമ്മ മരിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം. അമ്മ പോയതിന്റെ വിഷമം മറികടക്കുവാനായിട്ടാണ് ക്രിസ്റ്റീന മദ്യത്തില്‍ അഭയം പ്രാപിച്ചത് എന്ന് കുടുംബവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
പക്ഷെ അത് കൂടുതല്‍ മോശമായ അവസ്ഥയിലേക്കാണ് ക്രിസ്റ്റീനയെ തള്ളി വിട്ടത്. മാനസിക സമ്മര്‍ദത്തിനും ഉത്കണ്ഠക്കുമുള്ള ചികിത്സയാണ് ക്രിസ്റ്റീനക്ക് ലഭിച്ചതെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റീന ആശുപത്രി വിട്ടത്. സെടാര്‍സ് സിനായ് മെഡിക്കല്‍ സെന്ററില്‍ ആണ് ക്രിസ്ട്ടീനയെ പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് ലഹരി അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മൂര്‍ച്ചാവസ്ഥയില്‍ ക്രിസ്റ്റീനയെ ഇവിടെ പ്രവേശിപ്പിച്ചത്.
റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ് ആയും, നടിയായും, നിര്‍മ്മാതാവും തിളങ്ങിയ വൈറ്റ്‌നി ഹൂസ്റ്റണിന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിരുന്നു. ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ച നടി എന്നതിനാണ് ഈ ബഹുമതി. ഇവരുടെ മരണം മകളെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ വിഷമം സഹിക്കവയ്യാതെയാണ് മകള്‍ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടിയത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളായിരുന്നു അമ്മയോടൊത്ത് എന്ന് ക്രിസ്റ്റീന മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല