യാഥാര്‍ത്ഥ്യമല്ലെന്ന കാരണത്താല്‍ 1965ല്‍ വത്തിക്കാന്‍ റദ്ദാക്കിയകാര്യങ്ങളെയാണ് ഈ പോസ്റ്റിലൂടെ ഫോക്‌സ് ജീവനക്കാരന്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന്ജൂതര്‍ പറയുന്നു. പോപ് ബനഡിക്ട് പതിനാറാമന്‍ ഈമാര്‍ച്ചില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ക്രിസ്തുവിനെ ക്രൂശിച്ചതില്‍ ജൂതര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്്.
നസ്രേത്തിലെ യേശു രണ്ടാം ഭാഗത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജൂതരെ കുറ്റവിമുക്തരാക്കുന്നതിന്റെ കാരണവും ഈ പുസ്തകത്തി. അദ്ദേഹം ചൂണ്ടക്കാട്ടുന്നുണ്ട്. പുസ്ത്കത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു.
ഏതായാലും വിവാദമായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു. സംഭവത്തില്‍ ഫോക്‌സ് വക്താവ് മാപ്പു പറയുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല