സ്വന്തം ലേഖകന്‍: ഇന്ത്യയിലെ 57% ഡോക്ടര്‍മാര്‍ക്കും മതിയായ യോഗ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഹെല്‍ത്ത് വര്‍ക്ക് ഫോഴ്‌സ് ഇന്‍ ഇന്ത്യ എന്ന പേരില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് യോഗ്യതയില്ലെന്ന കണ്ടെത്തല്‍. ഇന്ത്യയിലെ 57 ശതമാനം ഡോക്ടര്‍മാക്ക് മതിയായ യോഗ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ഗ്രാമീണ ഇന്ത്യയില്‍ 18 ശതമാനം ഡോക്ടര്‍മാര്‍ക്ക് മാത്രമേ കൃത്യമായ യോഗ്യതയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001 ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 31 ശതമാനം ഡോക്ടര്‍മാര്‍ ഹയര്‍ സെക്കന്‍ഡറി വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന പരാമര്‍ശം വിവാദമായിരുന്നു.
ഡെന്റിസ്റ്റ് ഡോക്ടര്‍മാരില്‍ 42.3 ശതമാനത്തിന് മാത്രമാണ് യോഗ്യതയുള്ളത്. മെഡിക്കല്‍ രംഗത്തെ സ്ത്രീകള്‍, പുരുഷന്‍മാരേക്കാള്‍ യോഗ്യതയുള്ളവരാണ്. 67 ശതമാനം സ്ത്രീകള്‍ക്ക് കൃത്യമായ മെഡിക്കല്‍ യോഗ്യതയുള്ളപ്പോള്‍ പുരുഷന്‍മാരില്‍ 38 ശതമാനത്തിന് മാത്രമാണ് യോഗ്യതയുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല