ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രത്തിന് തിളക്കം കുറവാണെങ്കിലും ഇന്ത്യ-പാക്ക് അതിര്‍ത്തി തിളങ്ങുകയാണ്. കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയുടെ ചിത്രങ്ങളെടുത്തപ്പോഴാണ് തിരക്കേറിയ മറ്റ് നഗരങ്ങള്‍ക്കൊപ്പം തര്‍ക്കഭൂമിക്കും തിളക്കമുള്ളതായി കാണപ്പെട്ടത്.
അതിര്‍ത്തിയിലെ ഈ തിളക്കം ഏവരേയും അതിശയിപ്പിക്കുമ്പോഴാണ് ഇതിന്റെ കാരണം അന്വേഷിച്ചത്. 2003ല്‍ ഗുജറാത്തിനോട് ചേര്‍ന്നുള്ള അതിര്‍ത്തിപ്രദേശത്ത് ആയുധക്കടത്തും, മയക്കുമരുന്ന് കടത്തും തടയാന്‍ വേണ്ടി തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ തിളക്കത്തിന് കാരണം.
ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ആകെയുള്ള 2900കിലോമീറ്റര്‍ ദൂരമുള്ളതില്‍ 2009 കിലോമീറ്ററും ഇങ്ങനെ വിളക്കുകള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രഗവണ്‍മെന്‍ര് ആലോചിക്കുന്നുണ്ട്. ഇതില്‍ 460 കിലോമീറ്ററോളം പാക്ക് അധീന പഞ്ചാബ് അതിര്‍ത്തിയിലാണ്. 1022കി.മീ രാജസ്ഥാനിലൂടെയും 176കി. മീ ജമ്മു അതിര്‍ത്തിയിലൂടെയും 202 കി. മീ ഗുജറാത്തിലൂടെയും ഇത്തരത്തില്‍ വിളക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും.
ഇതേ മാതൃകയില്‍ ബംഗ്ളാദേശ് അതിര്‍ത്തിയും ‘തിളക്ക’മേറിയതാക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പക്ഷെ ഈ ഭാഗത്ത് അത്ര തിളക്കമുണ്ടാകുമോ എന്ന് പറയുവാന്‍ സാധിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല