തന്നെയും പൃഥ്വിരാജിനെയും ആളുകള്‍ അനാവശ്യമായി താരതമ്യപ്പെടുത്തുകയാണെന്ന് സ്റ്റാര്‍ പ്രിന്‍സ് ആസിഫ് അലി. പൃഥ്വിക്കെതിരെ ആക്രമണം നടത്തിയവര്‍ ഇപ്പോള്‍ തന്നെയും ഉന്നം വച്ചിരിക്കുകയാണെന്നും ആസിഫ് പറയുന്നു.
“പൃഥ്വിരാജിനെതിരായ പ്രചരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാക്ഷിയാണ് ഞാന്‍. എന്നെയും പൃഥ്വിയെയും അനാവശ്യമായി താരതമ്യപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്. എന്തുകൊണ്ടാണ് ആളുകള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്ന് മനസിലാകുന്നില്ല” – ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നു.
“ഞാന്‍ എന്നെ മമ്മൂട്ടിയുമായി എവിടെയും താരതമ്യം ചെയ്തിട്ടില്ല. ഒരിക്കലും ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. സിനിമാലോകത്ത് എനിക്ക് ഗോഡ്ഫാദര്‍മാരില്ല. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ മികച്ചതാക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്” – ആസിഫ് അലി വ്യക്തമാക്കി.
വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്നൊരു ആക്ഷേപം തുടക്കം മുതല്‍ ആസിഫ് അലിക്ക് എതിരെയുണ്ട്. അതിന് ആസിഫ് പരിഹാരം കണ്ടുകഴിഞ്ഞു. പുതിയ ഒരു നമ്പര്‍ വാങ്ങി. ആവശ്യക്കാര്‍ക്കെല്ലാം ആ നമ്പര്‍ അങ്ങോട്ടുവിളിച്ചു നല്കി. ഇനി എപ്പോള്‍ വിളിച്ചാലും ഫോണ്‍ എടുക്കും. എന്തെങ്കിലും തിരക്കുകാരണം ഫോണ്‍ എടുക്കാനായില്ലെങ്കില്‍ അധികം വൈകാതെ തിരിച്ചുവിളിക്കും!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല