1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

അടുത്ത മാസം ഒമ്പതു മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ വൈഡ് റിലീസിംഗ് നടപ്പാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. വൈഡ് റിലീസിംഗ് പ്രാബല്യത്തില്‍ വരുത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. എന്നാല്‍ തിയറ്റര്‍ ക്ളാസിഫിക്കേഷനോടോ വൈഡ് റിലീസിംഗിനോടോ യോജിപ്പില്ലാത്ത എ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ യോഗത്തില്‍നിന്നു വിട്ടുനിന്നത് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിര്‍പ്പു നേരിടേണ്ടിവരുമെന്ന സൂചനയാണു നല്‍കുന്നത്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരം 348 തിയറ്ററുകളാണ് റിലീസിംഗിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ മതിയായ സൌകര്യങ്ങളില്ലാത്ത 43 തിയറ്ററുകള്‍ നവീകരിക്കാന്‍ ജൂലൈ ഒന്നു വരെ സമയം നല്‍കിയിട്ടുണ്ട്. സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഈ തിയറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല. നിലവില്‍ റിലീസിംഗ് നടത്തുന്ന 292 തിയറ്ററുകള്‍ക്കു പുറമെ 56 തിയറ്ററുകള്‍ക്കു കൂടി അനുമതി നല്‍കിയാണ് വൈഡ് റിലീസിംഗ് നടപ്പാക്കുന്നത്. പുതുതായി ചേര്‍ത്ത തിയറ്ററുകള്‍ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ളതാണ്.

പതിനാലു ജില്ലകളിലായി 399 തിയറ്ററുകളില്‍ നടത്തിയ പരിശോധനയിലാണ് റിലീസിംഗിനു യോഗ്യമായവ കണ്െടത്തിയത്. റിലീസ് നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ തിയറ്ററുകളെയും വൈഡ് റിലീസിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്െട ങ്കിലും നിലവാരമില്ലെന്നു കാട്ടി നവീകരിക്കാനായി നിര്‍ദേശം നല്‍കിയിട്ടുള്ളവയില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് 33 തിയറ്ററും എക്സിബിറ്റേഴ്സ് അസോസിയേഷനു പത്തെണ്ണവുമാണുള്ളത്.

മികച്ച സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ തിയറ്ററുകളില്‍ ആളുകള്‍ തിങ്ങിനിറയുന്നതായാണു കണ്ടുവരുന്നതെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാഗാ അപ്പച്ചന്‍ അഭിപ്രായപ്പെട്ടു. കുടുംബപ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ മികച്ച സൌകര്യങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് സി. മുണ്ടാടന്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മിലന്‍ ജലീല്‍, ജനറല്‍ സെക്രട്ടറി ശശി അയ്യന്‍ചിറ, കേരള ഫിലിം ചേംബര്‍ സെക്രട്ടറി പി.ടി. ഹാരിസ്, വൈസ് പ്രസിഡന്റുമാരായ ബി. രാകേഷ്, വസന്ത് രാജ്, ട്രഷറര്‍ അബ്ദുള്‍ അസീസ്, സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. മോഹനന്‍, സെക്രട്ടറി ഷാജി വിശ്വനാഥ്, ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജഗദീഷ്, കുക്കു പരമേശ്വരന്‍ എന്നിവരും പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.