സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു. മ്യാന്മറിലെ റാക്കൈന്‍ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം റോഹിങ്ക്യകക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതുവരെ 40,000 റോഹിംഗ്യകള്‍ അതിര്‍ത്തി കടന്നു ബംഗ്ലാദേശില്‍ എത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നാഫ് നദി കടന്ന് കിലോമീറ്ററുകളോളും ദുര്‍ഘടമായ ചതുപ്പു നിലങ്ങളിലൂടെ നടന്നും വള്ളങ്ങളിലുമായാണ് ഇവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ പ്രവേശിക്കുന്നത്. ഇതിനിടെ വള്ളം മറിഞ്ഞ് 40 പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനയുടെ കണക്ക്. സാമുദായിക ലഹളയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 400 റോഹിംഗ്യ മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. സൈന്യവും റോഹിംഗ്യകളും തമ്മില്‍ നിരവധി സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി.
സൈന്യം പല ഗ്രാമങ്ങള്‍ക്കും തീയിട്ടു. സൈന്യത്തില്‍നിന്നു തങ്ങള്‍ക്കു കടുത്ത പീഡനം നേരിട്ടതായി അഭ!യാര്‍ഥി ക്യാന്പുകളില്‍ ഉള്ളവര്‍ പറഞ്ഞിരുന്നു. കൂലിക്കാരും തീര്‍ത്തും പാവങ്ങളുമാണ് ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവുമെന്ന് ഹമീദാ ബീഗം എന്ന അഭയാര്‍ഥി സിഎന്‍എന്നിനോടു പറഞ്ഞു. റോഹിങ്ക്യന്‍ തീവ്രവാദികള്‍ കഴിഞ്ഞ ആഴ്ച പോലീസ് കേന്ദ്രങ്ങള്‍ക്കു നേരെ അതിക്രമം അഴിച്ചു വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല