സ്വന്തം ലേഖകന്‍: ഭാര്യയെ വില്‍ക്കാനുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്, മധ്യപ്രദേശില്‍ ഭര്‍ത്താവിനെതിരെ കേസ്. മധ്യപ്രദേശിലെ ഖര്‍ഗോള്‍ ജില്ലയിലാണ് ഭാര്യയുടെ പരാതിയില്‍ 30 കാരനായ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തത്.
ദിലീപ് മാലി എന്നയാളാണ് ഭാര്യയെ വില്‍ക്കാനുണ്ടെന്ന് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടത്. ഒരു ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഭാര്യയെ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് കടങ്ങള്‍ വീട്ടുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
തന്റെ മൊബൈല്‍ നമ്പരിനൊപ്പം ഭാര്യയുടെയും രണ്ടു വയസുകാരി മകളുടെയും ചിത്രം സഹിതമാണ് ദിലീപ് മാലി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്ത്. ‘പലരില്‍നിന്നായി വാങ്ങിയ പണം എനിക്ക് തിരിച്ച് നല്‍കേണ്ടതുണ്ട്. അതിനാല്‍ ഞാനെന്റെ ഭാര്യയെ ഒരുലക്ഷം രൂപയ്ക്ക് വില്‍ക്കുന്നു. ആര്‍ക്കെങ്കിലും വാങ്ങിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തന്നിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം ദിലീപ് നല്‍കിയിരുന്നു.
തന്നെ ഭര്‍ത്താവ് വില്‍ക്കാന്‍വച്ചകാര്യം ബന്ധുക്കളില്‍നിന്നാണ് ഭാര്യ അറിഞ്ഞത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിന് എതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് ദിലീപും ഭാര്യയും വിവാഹിതരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല