ഒരു പുരുഷന് ഭര്‍ത്താവെന്ന നിലയിലും പിതാവെന്ന നിലയിലും ചില കടമകള്‍ ഉണ്ട്. ഈ കടമകള്‍ ഒന്നും നിര്‍വഹിക്കാത്ത ഭര്‍ത്താവിനെ സൈനബ ബീവിക്ക് വെട്ടിനുറുക്കി അടുപ്പത്ത് വെച്ച് വേവിക്കേണ്ടി വന്നു കാരണം തന്റെ പതിനേഴുകാരിയായ മകളെ മാനഭംഗപ്പെടുത്താന്‍ തുനിഞ്ഞ ഭര്‍ത്താവിനെ കൊല്ലുകയല്ലാത്തെ മറ്റൊരു വഴിയെ കുറിച്ചും ഈ നാല്പ്പ്പത്തിരണ്ടുകാരി അപ്പോള്‍ ചിന്തിച്ചില്ല.
എന്നാല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്നു തെളിവു നശിപ്പിക്കാന്‍ കഷണങ്ങളാക്കി അടുപ്പത്തുവച്ചു വേവിച്ച ഇവരെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ അറസ്റിലാവുകയും ചെയ്തു. തുടര്‍ന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനു ഉറക്ക ഗുളിക ചായയില്‍ കലര്‍ത്തി കൊടുത്ത ശേഷം കട്ടിലില്‍ കെട്ടിയിട്ടാണ് വെട്ടി നുറുക്കിയതെന്നു ഇവര്‍ സമ്മതിക്കുകയും ചെയ്തു. താന്‍ ചെയ്തത്ത്തില്‍ കുറ്റബോധം ഇല്ലെന്നും അവര്‍ പറഞ്ഞുവത്രേ.
അയല്‍വാസിയായ അനന്തരവന്‍ സഹീര്‍ അഹമ്മദിന്റെ സഹായത്തോടെയാണു സൈനബ അബ്ബാസിനെ കൊലപ്പെടുത്തിയതും കഷണങ്ങളാക്കി മുറിച്ചതും. പോലീസ് പറഞ്ഞത് തെളിവുനശിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ ശരീരഭാഗങ്ങള്‍ അടുപ്പത്തു വേവിച്ചത് എന്നാണ്, അതേസമയം ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ അയല്‍ക്കാര്‍ക്കു സംശയംതോന്നിയതോടെയാണു സംഭവം വെളിച്ചത്തായത്.
പാക്കിസ്ഥാനിലെ ഒരു ടിവി ചാനല്‍ പോലീസ് സ്റേഷനില്‍വച്ചു സൈനബയുടെ അഭിമുഖം എടുക്കുകയുണ്ടായി. മകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അബ്ബാസ് തുനിഞ്ഞതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും ഇതില്‍ ഖേദിക്കുന്നില്ലെന്നും പറഞ്ഞ സൈനബ, കൊന്നു കഴിഞ്ഞ ശേഷം മാത്രമാണ് അല്‍പ്പമെങ്കിലും ഭയം തനിക്കു തോന്നിയതെന്നും അതിനാലാണ് തെളിവ് നശിപ്പിക്കുക എന്ന ഉദേശത്തോടെ താന്‍ അയാളുടെ മാംസം പാചകം ചെയ്തതെന്നും വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല