സ്വന്തം ലേഖകന്‍: ജന്മദിനത്തില് മലയാളിയായ യുവാവിന് ഭാര്യ നല്കിയ കിടിലന്‍ സര്‍പ്രൈസാണ് സോഷ്യല്‍ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തില് ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ കടല്‍ കടന്നാണ് ഭാര്യ എത്തിയത്. മസ്കറ്റിലായിരുന്നു ജന്മദിനാഘോഷം.
കൂട്ടുകാര്‍ക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്കറ്റില്‍ കണ്ടപ്പോള്‍ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നില്ക്കുമ്പോള് ഭാര്യ പൂക്കള്‍ നല്‍കിയശേഷം സ്നേഹ ചുംബനം നല്കി. സന്തോഷത്താല്‍ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തില് ഭാര്യയെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.
ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സര്‍പ്രൈസ് ഒരുക്കിയ കൂട്ടുകാരും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് ഇപ്പോള്‍. വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല