സ്വന്തം ലേഖകന്‍: ഭാര്യക്ക് മാറാരോഗമാണോ? എങ്കില്‍ വിവാഹ മോചനം ഇനി എളുപ്പാമാകില്ലെന്ന് സുപ്രീം കോടതി. മാരക രോഗമുള്ള ഭാര്യയുമായി വിവാഹ മോചനം അനുവദിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം .
ചൊവാഴ്ച വിവാഹമോചനത്തിന് വേണ്ടി ദമ്പതികള്‍ ഒരുമിച്ച് ഹര്‍ജി സമര്‍പ്പിച്ചാല്‍ പോലും വിവാഹമോചനം അനുവധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യയുടെ രോഗം പൂര്‍ണ്ണമായും ഭേദമായാല്‍ മാത്രമേ വിവാഹമോചനത്തിന് അനുവദിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.
ഹിന്ദു മതപ്രകാരം ഭാര്യ ഭര്‍ത്താവിനെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും അതിനാല്‍ ഭാര്യയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഭര്‍ത്താവ് കൂടെ നില്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ക്യാന്‍സര്‍ ബാധിച്ച ഭാര്യയും ഭര്‍ത്താവും ഒത്തുച്ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. ജസ്റ്റിസ് എം വൈ ഇക്ബാല്‍ ഉള്‍പ്പെട്ട ബഞ്ചിന്റെതായിരുന്നു വിധി.
ക്യാന്‍സര്‍ ബാധിച്ച ഭാര്യ ചികിത്സാ ചിലവിനായാണ് വിവാഹ മോചനം നേടുത്തതെന്ന് കോടതി നിരീക്ഷിച്ചു. ഇതില്‍ ഭര്‍ത്താവ് 12.5 ക്ഷം രൂപ നല്‍കാമെന്നും കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കായി അഞ്ചുല്കഷം രൂപ ഭാര്യയ്ക്ക് നല്‍കണമെന്നും രോഗം ഭേദമായ ശേഷമേ വിവാഹ മോചന ഹര്‍ജി പരിഗണി്ക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല