സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്ക് ഇന്ത്യയുടെ ആകാശത്തിലും ഇനി വൈഫൈ, നടപടി ഉടനെന്ന് വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ വ്യോമ പരിധിയിലൂടെ സഞ്ചരിക്കുമ്പോള്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പത്തു ദിവസത്തിനുള്ളില്‍ ആ സന്തോഷ വാര്‍ത്ത പുറത്തുവിടാനാകുമെന്നും കേന്ദ്ര ആഭ്യന്തര വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ വ്യക്തമാക്കി.
വൈഫൈ സംവിധാനം ലഭ്യമായാല്‍ വിമാനത്തിലിരുന്ന് കോളുകള്‍ വിളിക്കാനും ഇന്റര്‍നെറ്റ് നോക്കാനും സാധിക്കും. ഇന്ത്യന്‍ വ്യോമയാന പരിധിയില്‍ പറക്കുന്ന ഇന്ത്യന്‍, വിദേശ വിമാനങ്ങളിലെല്ലാം ഇത് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യന്‍ വ്യോമപരിധിയില്‍ വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനോ വൈഫൈ ഇന്റര്‍നെറ്റ് ലഭിക്കാനോ സൗകര്യമില്ല. ഇതില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും സംവിധാനം അനുവദിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആകാശത്തും വൈഫൈ വരുന്നതോടെ ഇന്ത്യന്‍ വിമാന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല