വീഗന്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈസ്റ്റര്‍ ആഘോഷവും കുടുംബ കൂട്ടായ്മയും മെയ് അഞ്ചിന് ലെയ്ഗ് സേക്രട്ട് ഹാര്‍ട്ട് പാരീഷ് ചര്‍ച്ച് ഹാളില്‍ നടന്നു. ജപമാലയോട് കൂടി പരിപാടി ആരംഭിച്ചു. സെക്രട്ടറി മോനച്ചന് ചാക്കോ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജസ്റ്റിന് അകശാല സമുദായത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി അംഗങ്ങളെ ഉല്‍ബോധിപ്പിച്ചു.
തുടര്‍ന്നു സോളിസിറ്റര്‍ സ്റ്റീഫന്‍ ഇടിക്കുളയുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ക്ലാസ് നടന്നു. അദ്ദേഹത്തിന്റെ ക്ലാസ് അംഗങ്ങള്‍ക്ക് വിജ്ഞാനാപ്രദം ആയിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം പരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല