മുന്‍ യു കെ മലയാളിയായ ഷാജന്‍ സ്കറിയ എഡിറ്ററായ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പത്രം പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച് വിവാദം മുറുകുന്നു.സൈറ്റ് ഡിസൈന്‍ ചെയ്ത വിഗ് വാഗ് ടെക്നോളജീസ് എന്ന കമ്പനി സൈറ്റിന്‍റെ പ്രവര്‍ത്തനം ഏകപക്ഷീയമായി നിര്‍ത്തിവച്ചു എന്ന രീതിയില്‍ ഉള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍ ഈ ആരോപണം സംബന്ധിച്ച് സംശയങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.ആദ്യകാലത്ത് ഷാജന്‍ സകറിയയുടെ പേരില്‍ മാത്രം ഉണ്ടായിരുന്ന സൈറ്റ് മാസങ്ങള്‍ക്ക് മുന്‍പ് മറുനാടന്‍ മലയാളി പബ്ലിക്കേഷന്‍ എന്ന പേരിലേക്ക് മാറ്റിയിരുന്നു.ഷാജനോപ്പം മറ്റാരെങ്കിലും ചേര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് ബിസിനസോ കമ്പനിയോ ആയിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.അതോടൊപ്പം മറുനാടന്‍ മലയാളിക്ക് മറ്റൊരു പാര്‍ട്ണര്‍ ഉണ്ടെന്ന് എഡിറ്റര്‍ ഷാജന്‍ സ്കറിയ തന്നെ ഒരിക്കല്‍ NRI മലയാളി എഡിറ്ററോട് വെളിപ്പെടുത്തിയിരുന്നു.ഈ പാര്‍ട്ണര്‍ വിഗ് വാഗ് ഉടമ സന്ദീപ് സാന്റി ആണെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ മേല്‍പ്പറഞ്ഞ വെബ്സൈറ്റ് ഡിസൈന്‍ ചെയ്ത വിഗ വാഗ് ടെക്നോളജീസ് സ്വമേധയാ സൈറ്റ് ഓഫ് ചെയ്തു എന്ന പ്രചാരണം തെറ്റാണെന്ന് വ്യകതമാവുകയാണ്.ഇരുവരും തമ്മിലുള്ള എന്തെങ്കിലും പഴയ ബിസിനസ് തര്‍ക്കം മൂലമാണ് ഇപ്പോഴത്തെ സംഭവവികാസം എന്നാണ് കരുതപ്പെടുന്നത്.അതേസമയം പഴയ സൈറ്റ് ഓഫ് ചെയ്ത് മണിക്കൂറുകള്‍ക്കകം പുതിയ സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതും ബിസിനസ് തര്‍ക്കം ആരംഭിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ്.
പുതിയ സൈറ്റ് ഡിസൈന്‍ ചെയ്യാന്‍ മാസങ്ങള്‍ എടുക്കും എന്നിരിക്കെ മണിക്കൂറുകള്‍ക്കകം പുതിയ സൈറ്റ് നിലവില്‍ വരുകയായിരുന്നു.ഇത്തരം ഒരു സംഭവവികാസം മുന്‍കൂട്ടി കണ്ടിരുന്നതിനാല്‍ പുതിയ സൈറ്റ് അണിയറയില്‍ തയ്യാറായിരുന്നു എന്നുവേണം കരുതുവാന്‍. .അതേസമയം വിവാദ എഡിറ്ററുടെ മുന്‍കാല പ്രവര്‍ത്തന ശൈലി വച്ചു നോക്കുമ്പോള്‍ ഈ വിവാദങ്ങള്‍ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുവാനുള്ള തന്ത്രം ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.എന്തായാലും ഇത് സംബധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഷാജന്‍ സ്കറിയക്കും വിഗ് വാഗ് ടെക്നോളജീസിനും NRI മലയാളി എഡിറ്റര്‍ ഇമെയില്‍ അയച്ചിട്ടുണ്ട്.അവരുടെ വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല