സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാവര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഇത്തവണയും പ്രമുഖ അതിഥികള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇഫ്താര്‍ വിരുന്നിനെത്തി.
സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മാസമാണ് റംസാനെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.റംസാന്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മാസമാണ്. വളരെയേറെ പ്രത്യേകതനിറഞ്ഞ സമയമാണ്. ഈ മാസം സമൂഹത്തെയും അയല്‍ക്കാരെയും കുടുംബങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതാണെന്നും അദ്ദേഹം ഇഫ്താര്‍ വിരുന്നില്‍ പറഞ്ഞു.
ഇസ്ലാമിനേയും വിശുദ്ധ റമദാനേയും വാനോളം പുകഴ്ത്തിയെങ്കിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ഇക്കുറിയും അമേരിക്കയിലെ മുസ്ലിം സംഘടനകളെ ഒഴിച്ചുനിര്‍ത്തി. മുസ്ലിം ഭൂരിപക്ഷ നാടുകളിലെ അംബാസഡര്‍മാരേയും നയതന്ത്ര ഉദ്യോഗസ്ഥരേയും ഇഫ്താറിന് ക്ഷണിക്കാന്‍ സാധിച്ചത് തന്റെ സവിശേഷ ഭാഗ്യമായി കരുതന്നുവെന്ന് ട്രംപ് പറഞ്ഞു.
മറ്റുള്ളവര്‍ക്ക് സേവനങ്ങള്‍ അര്‍പ്പിക്കുന്ന സഹാനുഭൂതിയാണ് റമദാന്റെ പ്രത്യേകത. കുടുംബങ്ങളേയും സമുദായങ്ങളേയും അത് അടുപ്പിക്കുന്നു. സമാധാനത്തോടെയും സഹിഷ്ണുതയോടെയും പ്രതീക്ഷകളോടെയും ജനങ്ങള്‍ ഒന്നിക്കുന്ന സന്ദര്‍ഭമാണ് റമദാന്‍ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല