1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2015

സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ ലൈംഗികാപവാദക്കേസുകള്‍ സ്വീഡന്‍ ഉപേക്ഷിച്ചു. കേസുകളുടെ അഞ്ചു വര്‍ഷം സമയപരിധി അവസാനിച്ചതിനാല്‍ അന്വേഷണ നടപടികള്‍ തള്ളുകയാണെന്ന് പ്രോസിക്യൂട്ടര്‍ മരിയാന നൈ ആണ് വ്യക്തമാക്കിയത്. ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജിനെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.

സമയപരിധിക്കകം കുറ്റക്കാരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അവരെ വിചാരണ ചെയ്യാനാകില്ലെന്നതാണ് സ്വീഡിഷ് നിയമം. എന്നാല്‍, ഒരു ബലാത്സംഗക്കേസ് അസാന്‍ജിനെതിരെ ഇപ്പോഴും നിലവിലുണ്ട്. ചോദ്യംചെയ്യലിനായി സ്വീഡനില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വീഡന്‍ അധികൃതര്‍ അമേരിക്കക്ക് കൈമാറുമെന്ന് ചൂണ്ടിക്കാട്ടി അസാന്‍ജ് അതിന് തയാറായിരുന്നില്ല.

2010 ല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അസാന്‍ജിനെതിരായ അന്വേഷണം തള്ളണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിവരെയും തീരുമാനമാകാതിരുന്നതിനെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. എന്നാല്‍, ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന ഒരു ബലാത്സംഗക്കേസില്‍ അസാന്‍ജിനെ ചോദ്യംചെയ്യുമെന്ന് സ്വീഡന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.