നയന്‍താര സിനിമയിലേക്ക് തിരിച്ചുവരുമോ? പ്രഭുദേവയുമായുള്ള വിവാഹം ഉടനെയുണ്ടാകുമോ? നയന്‍സിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഉയര്‍ത്താന്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ വ്യക്തമായ ഒരു ഉത്തരം നല്കാന് നയന്‍താര തയ്യാറായിട്ടില്ല.
‘ശ്രീരാമരാജ്യം’ എന്ന തെലുങ്ക് ചിത്രത്തോടെ തന്റെ അഭിനയജീവിതത്തിന് വിരാമമിട്ടിരിക്കുകയാണ് നയന്‍താര. ഇനി ഏതുസമയം വേണമെങ്കിലും വിവാഹമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ വിവാഹം എന്നുണ്ടാകുമെന്നതിനെക്കുറിച്ച് ഒരു സൂചനയും നല്കാന് നയന്‍സോ പ്രഭുദേവയോ തയ്യാറായിട്ടില്ല. പ്രഭുദേവ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി മാസങ്ങള്‍ ഏറെയായെങ്കിലും നയന്‍സ് – പ്രഭു തിരുമണം നീണ്ടുപോകുകയാണ്.
കഴിഞ്ഞ ദിവസം ശ്രീരാമരാജ്യത്തിന്റെ അമ്പതാം ദിനാഘോഷത്തില്‍ നയന്‍താര പങ്കെടുത്തു. ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് നയന്‍സ് ആവശ്യപ്പെട്ടത് ഇങ്ങനെ – “എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഒന്നും ചോദിക്കരുത്”.
ആരും ഒന്നും ചോദിച്ചില്ല. പക്ഷേ, നയന്‍താര സിനിമാലോകത്തേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാം ഗോപാല്‍ വര്‍മയുടെ തെലുങ്ക് ചിത്രത്തില്‍ മണ്ഡോദരിയുടെ വേഷം ചെയ്തുകൊണ്ട് നയന്‍സ് മടങ്ങിയെത്തുമെന്നാണ് വിവരം. എന്തായാലും തെന്നിന്ത്യയില്‍ ‘നയന്‍സ് പ്രഭാവം’ അവസാനിക്കുന്നില്ല, ആരാധകര്‍ക്ക് ആശ്വസിക്കാം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല