ലോകമഹായുദ്ധം എന്നൊക്കെ കേള്‍ക്കുമ്പോള്‍തന്നെ ആള്‍ക്കാര് ഞെട്ടുന്നുണ്ടാകും. ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ രണ്ട് യുദ്ധങ്ങളുടെ കെടുതികള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത പല രാജ്യങ്ങളും ലോകത്തിലുണ്ട്. അതിനിടയിലാണ് ഈ വാര്‍ത്ത വായിക്കുന്നത് എന്നതുകൊണ്ടുതന്നെ എല്ലാവരും ഞെട്ടിത്തരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എന്നാല്‍ സംഗതി ഏതാണ്ട് സത്യമാണ്. ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് അമേരിക്കയും ചൈനയും തമ്മിലായിരിക്കും.
ഈ വാര്‍ത്തയെ സഹായിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായിട്ട് പുറത്ത് വന്നിരുന്നു. ചൈന ഓരോ ദിവസം ചെല്ലുന്തോറും ആയുധബലം കൂട്ടിവരുന്നു. അവരുടെ കൈവശം ഇപ്പോള്‍ എത്രത്തോളം ആയുധങ്ങള്‍ ഉണ്ട് എന്നത് ഇപ്പോള്‍ അവര്‍ക്കുപോലും അറിയില്ല എന്നതാണ് വാസ്തവം. അതിന്റെ കൂട്ടത്തിലാണ് അമേരിക്ക നടത്തുന്ന ചില നീക്കങ്ങളും. അമേരിക്കയുടെ നീക്കങ്ങള്‍ ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രശ്നമായി മാറിയിരിക്കുകയാണ്.
കൊറിയന്‍ പ്രശ്നങ്ങളിലും മറ്റുമുള്ള അമേരിക്കയുടെയും ചൈനയുടെയും നിലപാടുകള്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടുപോയതായി വ്യക്തമാണ്. അതുപോലെതന്നെ പല വിഷയങ്ങളിലും അമേരിക്ക നടത്തിയിരിക്കുന്ന നീക്കങ്ങളെല്ലാം ചൈനയുടെ ആധിപത്യത്തേയും അധികാരത്തേയും ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. അമേരിക്കന്‍ ഭരണകൂടത്തെ എതിര്‍ക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യങ്ങളിലൊന്ന്. അതിനായി അവര്‍ ചെയ്യുക പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ആയുധശേഷി കൂട്ടിക്കൊണ്ട് ഭരണത്തെ ചോദ്യം ചെയ്യുക എന്നതാണ്.
കൊറിയന്‍ രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളായിരിക്കും പ്രധാനമായിട്ടും യുദ്ധത്തിലേക്ക് വഴിതെളിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൈന ആദ്യമൊക്കെ ഏഷ്യന്‍ ശക്തിയെന്ന പേരിലാണ് അറിയപ്പെട്ടതെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണമായും ലോകശക്തിയെന്ന പേരിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ എങ്ങനെയെങ്കിലും പൊളിക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നും പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല