ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കെയ്റ്റും കയറിയ വിമാനം വന്‍ദുരന്തത്തില്‍ നിന്നു നേരിയ വ്യത്യാസത്തില്‍ രക്ഷപെട്ടു. ഇവര്‍ കയറിയ എ320-200 വിമാനം കോപന്‍ഹേഗനില്‍ നിന്നു ലണ്ടനിലേയ്ക്കു വരികയായിരുന്നു. റണ്‍വേയില്‍ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാതെ പൈലറ്റ് സമര്‍ഥമായി പ്രവര്‍ത്തിച്ചതിനാല്‍ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍ടണും അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. 162 പേര്‍ക്കിരിക്കാവുന്ന ബ്രിട്ടിഷ് എയര്‍വെയ്സിന്റെ എ320-200 എയര്‍ബസിലായിരുന്നു രാജകുമാരനും ഭാര്യയും.
ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍നിന്നു വരുകയായിരുന്ന വിമാനം ഹീത്രോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് പൈലറ്റ് അപകടം മുന്നില്‍ കണ്ടത്. പൈലറ്റിന്റെ സമയോജിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം. മറ്റൊരു വിമാനം നിര്‍ത്തിയിട്ടിരുന്ന റണ്‍വേയിലാണ് വില്യം രാജകുമാരന്‍ കയറിയ വിമാനത്തിനു ഇറങ്ങാന്‍ അനുമതി നല്‍കിയത്. എന്നാല്‍ റണ്‍വേയില്‍ വിമാനം കണ്ട പൈലറ്റ് വിമാനം ഇറക്കാതെ പറന്നുയര്‍ന്നു.
തുടര്‍ന്ന് ഇക്കാര്യം എയര്‍ട്രാഫിക് അധികൃതരെ അറിയിച്ചു. പിന്നീട് വിമാനത്താവളത്തിനു ചുറ്റം ഒരുവട്ടം വലംവച്ച ശേഷമാണ് വിമാനം റണ്‍വേയില്‍ ഇറക്കിയത്. യുദ്ധവിമാനങ്ങളില്‍ പൈലറ്റായി കഴിവുതെളിയിച്ചിട്ടുള്ള വില്യം പോലും സംഭവത്തില്‍ പകച്ചുപോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഭവം ബ്രിട്ടീഷ് എയര്‍വേയ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് രാജകുടുംബം ഇതിനോടു പ്രതികരിച്ചിട്ടി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല