വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ അഞ്ചാം തവണ സിംഗ്ള്‍സ് കിരീടം നേടിയതിനു പിന്നാലെ ഡബ്ള്‍സിലും അഞ്ചാം തവണ വെന്നിക്കൊടി നാട്ടി സെറീനാ വില്യംസിന് തിളക്കമാര്‍ന്ന നേട്ടം. സഹോദരി വീനസ് വില്യംസിനൊപ്പമാണ് സെറീന വനിതാ ഡബ്ള്‍സ് കിരീടം സ്വന്തമാക്കിയത്. ചെക് റിപ്പബ്ളിക്കിന്‍െറ ആറാം സീഡായ ആന്ദ്രിയ ഹവാക്കോവ-ലൂസി റദേക്ക്ജോടിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വില്യംസ് സഹോദരിമാരുടെ വിജയഭേരി.
സ്കോര്‍: 7-5, 6-4.വിംബ്ള്‍ഡണില്‍ അഞ്ചു തവണ കിരീടത്തിലെത്തിയ വില്യംസ് സഹോദരിമാര്‍ ആസ്ട്രേലിയന്‍ ഓപണില്‍ നാലുതവണയും യു.എസ് ഓപണ്‍, ഫ്രഞ്ച് ഓപണ്‍ ടൂര്‍ണമെന്‍റുകളില്‍ രണ്ടു തവണ വീതവും വനിതാ ഡബ്ള്‍സ് വിജയികളായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല