വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ ഫൈനലില്‍ സെറീന- റഡ്വാന്‍സ്‌ക പോരാട്ടത്തിന് കളമൊരുങ്ങി.
രണ്ടാം സീഡായ ബലാറസിന്റെ വിക്ടോറിയ അസാരങ്കയെ കടുത്ത മത്സരത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സെറീന ഫൈനല്‍ ടിക്കറ്റ് നേടിയത്(6-3,7-6). ജര്‍മ്മനിയുടെ ആഞ്ചലീക്ക കെര്‍ബറെ 6-3, 6-4 ന് പരാജയപ്പെടുത്തി പോളണ്ടിന്റെ അഗ്നിയേസ്‌ക റഡ്വാന്‍സ്‌കയും ഫൈനലില്‍ പ്രവേശിച്ചു.
സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്. ഇതിനു മുമ്പ് നാലുവട്ടം ആറാം സീഡായ സെറീന വിംബിള്‍ഡണ്‍ കപ്പില്‍ മുത്തമിട്ടിട്ടുണ്ട്. 24 എയ്‌സുകളും 45 വിന്നറുകളുമാണ് സെമിയില്‍ അമേരിക്കയുടെ കറുത്ത മുത്തിന്റെ റാക്കറ്റില്‍ നിന്ന് പിറന്നത്.
73 വര്‍ഷത്തിന് ശേഷം ഒരു ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന പോളിഷ് താരമാണ് മൂന്നാം സീഡ്കാരിയായ റഡ്വാന്‍സ്ക.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററും ബ്രിട്ടീഷ് താരം ആന്‍ഡി മറെയും ഏറ്റുമുട്ടും.ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയെ പരാജയപ്പെടുത്തിയാണ് മറെ ഫൈനലിലെത്തിയത്.1930 നു ശേഷം വിംബിള്‍ഡന്‍ ഫൈനലിലെത്തുന്ന ആദ്യ ബ്രിട്ടീഷുകാരനാണ് മറെ.
റോജര്‍ ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം.
ഇതോടെ എട്ടാം വിംബിള്‍ഡണ്‍ ഫൈനലെന്ന നേട്ടംകൂടി ഫെഡറര്‍ക്ക് സ്വന്തമായി. ഫെഡററുടെ 24ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല