അമേരിക്കയുടെ വീനസ് വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. റഷ്യയുടെ യെലേന വെസ്‌നിനയോട് 6-1, 6-3 എന്ന സ്‌കോറിനായിരുന്നു വീനസിന്റെ തോല്‍വി. പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോകോവിച്ച് രണ്ടാം റൗണ്ടിലെത്തി. ജുവാന്‍ ഫെറേരോയെ 6-3, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു ദ്യോകോവിച്ച് തോല്‍പ്പത്. ചൈനയുടെ നാ ലീ കസാഖിസ്ഥാന്റെ സെനിയ പെര്‍വാണിക്കയെ തോല്‍പ്പിച്ചു.
സ്‌കോര്‍ 6-3, 6-1. ഓസ്‌ട്രേലിയയുടെ സമാന്താ സ്റ്റോസറും രണ്ടാം റൗണ്ടില്‍ കടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല