വിംബിള്‍ഡണ്‍ വനിതാവിഭാഗം സെമിഫൈനലില്‍ റഡ്‌വാന്‍സ്‌കയെ പരാജയപ്പെടുത്തി മുഗുരുസ ഫൈനലില്‍ പ്രവേശിച്ചു. താരബലം കൊണ്ട് സമ്പുഷ്ടമായ രണ്ടാം സെമിയില്‍ മരിയ ഷറപ്പോവയെ പരാജയപ്പെടുത്തി സെറീന വില്യംസും ഫൈനലില്‍ കടന്നു. ഫൈനലില്‍ മുഗുരുസയാണ് സെറീനയുടെ എതിരാളി. ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടി കൂടി മുഗുരുസയ്ക്കുണ്ടായിരുന്നു.സ്‌കോര്‍ 6- 3, 6- 3, 6- 2.
റഡ്‌വാന്‍സ്‌കയ്‌ക്കെതിരെ മുഗുരുസയുടെ വിജയം എളുപ്പമായിരുന്നില്ലെങ്കിലും ഷറപ്പോവയ്‌ക്കെതിരെ സെറീനാ വില്യംസിന്റെ ജയം അനായാസമായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം സ്‌കോര്‍ 6- 4, 6- 2
അതേസമയം ഷറപ്പോവയ്‌ക്കെതിരേ അനായാസമാണ് സെറീന വിജയിച്ച് കയറിയത്.സ്‌കോര്‍ 64,62. ലോകോത്തരമായ നീക്കങ്ങള്‍ കൊണ്ട് ഷറപ്പോവയെ നിഷ്പ്രഭയാക്കുകയായിരുന്നു സെറീന. മത്സരത്തിന് മുമ്പ് തന്നെ സെറീനയ്ക്ക് ആധിപത്യം പ്രവചിച്ച മത്സരമായിരുന്നു സെമിഫൈനല്‍.
പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ വാവ്‌റിങ്കയെ ഗാസ്‌ഗെറ്റ് അട്ടിമറിച്ചു. ലോകചാംപ്യനായ ദ്യോകോവിച് സിലികിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നിട്ടുണ്ട്. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ദ്യോകോവിചിന് ഗാസ്‌ഗെറ്റാണ് എതിരാളി. വാവ്‌റിങ്കയ്‌ക്കെതിരേ മാരത്തണ്‍ പോരാട്ടത്തിലാണ് ഗാസ്‌ഗെറ്റ് വിജയിച്ചത്.സ്‌കോര്‍ 9- 11, 6 4, 6 3, 6 4, 6 4. വാവ്‌റിങ്ക ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും പോരാട്ടവീര്യം വിടാത്ത ഗാസ്‌ഗെറ്റ് മത്സരം സ്വന്തമാക്കുകയായിരുന്നു. സിലികിനെതിരേ അനായാസ വിജയമാണ് ദ്യോകോവിച് സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല