വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ റഷ്യന്‍ ജോഡികളെ പരാജയപ്പെടുത്തി സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം നേടി. റഷ്യയുടെ എകാത്തറീന മകറോവ എലേന വെസ്‌നിന ജോഡിയെയാണ് സാനിയയും മാര്‍ട്ടിനയു ചേര്‍ന്ന് പരാജയപ്പെടുത്തിയത്. സ്‌കോര്‍: (5 7, 7 6, 7 5). ഡബിള്‍സില്‍ സാനിയയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. നേരത്തെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.
സെന്റര്‍ കോര്‍ട്ടിലെ മത്സരത്തില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. ഒന്നാം സീഡ് സാനിയ സഖ്യത്തിന് റഷ്യന്‍ എതിരാളികള്‍ പല അവസരങ്ങളിലും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ആദ്യ സെറ്റ് 5 7ന് വെസ്‌നിന മകറോവ സഖ്യം സ്വന്തമാക്കിയിരുന്നു. ടൈബ്രേക്കറിലൂടെയാണ് സാനിയ ഹിംഗിസ് സഖ്യം രണ്ടാം സെറ്റ് നേടിയത്. കടുത്ത പോരാട്ടത്തിനൊടുവില്‍ മൂന്നാം സെറ്റും നേടി സാനിയാ സഖ്യം കിരീടമുറപ്പിച്ചു.
മാര്‍ട്ടിന ഹിംഗിസ് മൂന്നാം തവണയാണ് വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കുന്നത്. രത്താമത്തെ ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല