ലണ്ടനിലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ ഏഴ് തവണ കിരീടം ചൂടിയിട്ടുള്ള റോജര്‍ ഫെഡററെ പരാജയപ്പെടുത്തി സെര്‍ബിയക്കാരന്‍ നൊവാക് ദ്യൊക്കോവിച്ച് ചാംപ്യന്‍പട്ടം നിലനിര്‍ത്തി. നാല് സെറ്റും മൂന്നു മണിക്കൂറോളവും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ഫെഡററെ ദ്യൊക്കോവിച്ച് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ പോലെ ആകില്ല, എന്തായാലും ഇത്തവണ ദ്യൊക്കോവിച്ചിനെ ഫെഡറര്‍ പരാജയപ്പെടുത്തും എന്ന് ആശിച്ച ആരാധകര്‍ക്ക് ഫലം ഇത്തവണയും നിരാശയാണ്.
ദ്യൊക്കോവിച്ചിന്റെ കരിയറിലെ മൂന്നാമത്തെ വിംബിള്‍ഡണ്‍ കിരീടവും ഒമ്പതാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്. എട്ട് വിംബിള്‍ഡണ്‍ നേടുന്ന ആദ്യ ടെന്നീസ് താരമെന്ന നേട്ടമാണ് തോല്‍വിയോടെ ഫെഡറര്‍ക്ക് നഷ്ടപ്പെട്ടത്. 2015ല്‍ ദ്യൊക്കോവിച്ച് കളിച്ച 48 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. അതില്‍ ഒന്ന് സ്റ്റാന്‍ വാവ്‌റിങ്കയോടായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലാണ് ദ്യൊക്കോവിച്ച് വാവ്‌റിങ്കയോട് പരാജയപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല