1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

ട്വന്റി 20 ലോകകപ്പ്‌ സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ വെസ്‌റ്റിന്‍ഡീസിന്‌ 15 റണ്‍സ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ടിന്‌ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ (56 പന്തില്‍ 84) മികവിലാണ്‌ വിന്‍ഡീസ്‌ മികച്ച സ്‌കോറിലെത്തിയത്‌.

ഇയോന്‍ മോര്‍ഗാന്റെയും (71) അലക്‌സ് ഹാലസിന്റെയും (68) അര്‍ധ സെഞ്ചുറികള്‍ക്ക്‌ ഇംഗ്ലണ്ടിനെ കരയ്‌ക്കെത്തിക്കാനായില്ല. ഹാലസും മോര്‍ഗാനും ചേര്‍ന്നാണു തകര്‍ച്ചയിലായ നിലവിലെ ചാമ്പ്യന്‍മാരെ കരകയറ്റിയത്‌.

ടോസ്‌ നേടിയ വിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സമി ബാറ്റിംഗിനു താല്‍പര്യപ്പെടുകയായിരുന്നു. ഓപ്പണര്‍മാരായ ചാള്‍സും ക്രിസ്‌ ഗെയ്‌ലും തുടക്കത്തിലെ അടിച്ചു തകര്‍ത്തു.

ഇരുവരും ചേര്‍ന്ന് 103 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 35 പന്തില്‍ നാലു സിക്‌സറും ആറു ഫോറുമടക്കം 58 റണ്‍സെടുത്ത ഗെയ്‌ലും 56 പന്തില്‍ മൂന്ന് സിക്സറുകളുടെയും പത്ത് ബൌണ്ടറികളുടെയും അകമ്പടിയില്‍ 84 റണ്‍സെടുത്ത ചാള്‍സുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.