പോപ് ഗായിക വിറ്റ്നി ഹൂസ്റണിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആരാധകരോട് പോലീസ്. ജന്‍മനാടായ ന്യൂജഴ്സിയിലെ നെവാര്‍ക്കില്‍ ന്യൂ ഹോപ് ബാപ്റ്റിസ്റ് ചര്‍ച്ചിലാണ് ഇന്ന് സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നത്. ന്യൂ ജഴ്സി പോലീസാണ് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആരാധകരോട് നിര്‍ദേശിച്ചിരിക്കുന്നത്.
വീട്ടിലിരുന്ന ടെലിവിഷനിലൂടെ ചടങ്ങ് കണ്ടാല്‍ മതിയെന്നാണ് പോലീസിന്റെ ഉപദേശം. തിരക്ക് ഒഴിവാക്കാനും കുടുംബാംഗങ്ങളുടെ താല്‍പര്യവും കണക്കിലെടുത്താണ് പോലീസിന്റെ അഭ്യര്‍ഥന. ചടങ്ങ് സ്വകാര്യമാക്കണമെന്ന് ഹൂസ്റണിന്റെ കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഇത് ഉറപ്പാക്കാന്‍ പോലീസ് ശ്രമിക്കുമെന്നും നെവാര്‍ക്ക് പോലീസ് ഡയറക്ടര്‍ സാമുവല്‍ ഡിമെയ്യോ പറഞ്ഞു.
ആരാധകരെ തടയാനായി പള്ളിയിലേക്കുള്ള റോഡുകള്‍ പോലീസ് ബ്ളോക്ക് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് നാല്‍പത്തിയെട്ടുകാരിയായ വിറ്റ്നി ഹൂസ്റണെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും പോപ് സംഗീതരംഗത്ത് നിറഞ്ഞുനിന്ന താരമായിരുന്നു വിറ്റ്നി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല