കേരളത്തിലെ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കുക എന്നാ ലക്‌ഷ്യം മുന്‍നിര്‍ത്തി യുകെയിലെ അറിയപ്പെടുന്ന ചെണ്ടമേള സംഘം ആയ നോട്ടിങ്ഹാം ബോയ്സ് ഇയ്യിടെ നടത്തിയ ചാരിറ്റി ലോട്ടറി നരുകെടുപ്പ് വളരെ ലളിതമായ രീതിയില്‍ നടത്തപ്പെട്ടു. നറുക്കെടുപ്പില്‍ നോട്ടിംഗ്ഹാമിലെ ബിജോ വിജയിച്ചു. ഒരു പൌണ്ട് വില വരുന്ന 300 ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന പണം വിജയിതാവ് നിശ്ചയിക്കുന്ന ജീവകാരുന്ന്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുക എന്ന നൂതനമായ ആശയമാണ് നോട്ടിങ്ഹാം ബോയ്സ് നടപ്പാക്കിയിരിക്കുന്നത്.
ഒരു മാസം കൊണ്ട് 244 ടികറ്റ് വിറ്റു തീര്‍ത്ത ശേഷമാണു കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കണ്ണൂര്‍ ചെറുപുഴ സ്വദേശിയാണ് ഒടുവില്‍ സമ്മാന തുക എന്തു ചെയ്യണം എന്നു തീരുമാനിച്ചത്. സ്വന്തം നാട്ടിലെ അനാഥ ബാല്യങ്ങളെ സംരക്ഷിക്കുന്ന ദിവ്യകാരുണ്യ ഗുരുകുലം ഒട്ടും ആലോചനക്കു അവസരമില്ലാതെ ബിജുവിന്റെ മനോമുകുരത്തില്‍ തെളിഞ്ഞതോടെ നോട്ടിങ്ഹാം ബോയ്സിന്റെ സംഭാവന തുകയായ നൂറ് പൌണ്ടും കൂടി ചേര്‍ത്ത് 344 പൌണ്ട് തലശ്ശേരി അതിരൂപതയുടെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെത്തും.
ഒന്നാം സമ്മാന ജേതാവിന് അമ്പതു പൌണ്ടിന്റെ സമാശ്വാസ വൌച്ചറും ലഭിക്കും എന്നത് ഈ ലോട്ടറിയുടെ പ്രത്യേകത ആയിരുന്നു. ഈസ്റ് മിഡ്ലാന്റ്സ് ബിസിനസ് പാര്‍ക്കിലെ എയിറോ സ്പേസ് സ്ഥാപനമായ ഫല്‍കാന്‍ പാറില്‍ കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍ ആണ് ലോട്ടറി വിജയി ആയ ബിജോ ജോസഫ്.
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി നൂറു കണക്കിന് അശരണരായ ബാലന്മാര്‍ക്ക് തണലായ ദിവ്യകാരുണ്യ ഗുരുകുലം സുമനസുകള്‍ നല്‍കുന്ന സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജോ പറയുന്നു. നാട്ടില്‍ വച്ചുള്ള കേട്ടറിവാണ് സ്വന്തം നാട്ടില്‍ ഒരു ജീവകാരുണ്യത്തിനുള്ള അവസരം ഒരുങ്ങിയപ്പോള്‍ ഈ സ്ഥാപനത്തെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ഥ ഭാഷക്കാരായ 55 കുട്ടികളാണ് ഇപ്പോള്‍ ദിവ്യകാരുണ്യ ഗുരുകുലത്തിലെ അന്തേവാസികള്‍.
മാതാപിതാക്കള്‍ ഉപേക്ഷിക്കുന്നവരും ബസ് സ്റാന്‍ഡിലും റെയില്‍ വേ സ്റേഷനിലും അലഞ്ഞു തിരിഞ്ഞു നടന്നവരും ഒക്കെ ജീവിതത്തിന്റെ കനല്‍ പാത പിന്നിട്ടു പ്രതീക്ഷയുടെ പുലരികള്‍ കണ്ടെത്തുന്നത് ഗുരുകുലത്തിലൂടെയാണ്. ചെംബത്തോട്ടി ഫൊറോന ഇടവകയുടെ തണലില്‍ വളരുന്ന ഗുരുകുലത്തിന് ഫാ . ജോര്‍ജ് കുട്ടിക്കലാണ് താങ്ങും തണലും ആകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല